എടപ്പാളിലെ കായലോരത്തിനടുത്തുനിന്ന് ചിലർ കളിമണ്ണ് കൊണ്ടുപോകുന്നതു ശ്രദ്ധയിൽപ്പെട്ടാണ് നമ്പൂതിരി അതു കുറേ വാരിക്കൊണ്ടുവന്ന് പൊന്നാനിയിലെ വീട്ടിലിട്ടത്. അവകൊണ്ട് ഓരോരോ മുഖങ്ങൾ കുഴച്ചുവച്ചു രസിച്ചു. ആരെയും കാണിക്കാനായിരുന്നില്ല, കാണിക്കാറുമില്ല. ആയിടയ്ക്ക്, ചിത്രകാരനായ വരിക്കാശ്ശേരിയിലെ കൃഷ്ണൻ നമ്പൂതിരി എന്തോ ആവശ്യത്തിനായി അതുവഴി വന്നു. നമ്പൂതിരിയുണ്ടാക്കിയ ശിൽപങ്ങളിൽ ചിലത് അദ്ദേഹം കാണാനിടയായി. ഇതാരാ ചെയ്തത് എന്നന്വേഷിച്ചു. തന്റെയൊരു ഏർപ്പാടാണെന്ന് മറുപടി. അദ്ദേഹത്തിന് അവയിൽ രസം തോന്നി. അതവിടെ തീർന്നു എന്നു നമ്പൂതിരി കരുതി. എന്നാലദ്ദേഹം അതു മനസ്സിൽ വച്ചു എന്നു പിന്നീട് മനസ്സിലായി.
HIGHLIGHTS
- എങ്ങനെയാണ് കെ.എം.വാസുദേവൻ നമ്പൂതിരി ആർട്ടിസ്റ്റ് നമ്പൂതിരിയായി മാറിയത്? എടപ്പാളിലെ കായലോരത്തെ കളിമണ്ണും മഴ നനഞ്ഞ മുറ്റവും അമ്പലച്ചുമരും വരിക്കാശ്ശേരി മനയും പറയും അതിന്റെ ഉത്തരം...