ഇന്ത്യയുടെ ആത്മാഭിമാനത്തെ പലപ്പോഴായി ചോദ്യം ചെയ്യുന്ന അമേരിക്കൻ പത്രമാണ് ന്യൂയോർക്ക് ടൈംസ്. ഇന്ത്യ എന്ത് നേട്ടം കൈവരിച്ചാലും ദരിദ്രരാജ്യമെന്ന് മുദ്ര കുത്തി അധിക്ഷേപിക്കുന്നത് ടൈംസ് അടക്കം പല അമേരിക്കൻ പത്രങ്ങളുടെയും സ്വഭാവമാണ്. 2014-ൽ ഇന്ത്യ ചൊവ്വയിലേയ്ക്ക് ആദ്യ ശ്രമത്തിൽ തന്നെ മംഗൾയാൻ വിക്ഷേപിച്ച് വിജയിച്ചപ്പോൾ, പശുവുമായി അർധനഗ്നനായ ഇന്ത്യൻ കർഷകൻ ഉന്നതന്മാരുടെ സ്പേസ് ക്ലബ്ബിൻറെ വാതിലിൽ മുട്ടുന്ന കാർട്ടൂണാണ് ടൈംസിൽ പ്രത്യക്ഷപ്പെട്ടത്.
HIGHLIGHTS
- കഴിഞ്ഞ വർഷം മാത്രം ഇന്ത്യയിൽ നൂറ് സ്പേസ് ടെക് സ്റ്റാർട്ടപ് കമ്പനികളാണ് ഐഎസ്ആർഒയിൽ രജിസ്റ്റർ ചെയ്തത്. 2014 മുതൽ 2023 വരെ 33 കരാറുകളിലൂടെ 1700 കോടി രൂപയായിരുന്നു നിക്ഷേപം.