പ്രായഭേദമില്ലാതെ ഗോൽഗപ്പയും പാനിപൂരിയും ഫുച്ക്കയും തിരഞ്ഞ് ഇപ്പോൾ കേരളത്തിലെ തെരുവുകളിൽ അലയുന്നത് നാട്ടിൽ പണിക്കെത്തിയ ഭായിമാരല്ല. മറിച്ച് ഉത്തരേന്ത്യക്കാരെപ്പോലെ ഇന്ന് ഈ രുചിവൈവിധ്യം ഒറ്റ വിഴുങ്ങിന് അകത്താക്കുന്നവരിലേറിയ പങ്കും മലയാളികളാണ്. മേൽപ്പറഞ്ഞ പേരുകളെല്ലാം സമന്വയിക്കുന്നത് പാനിപൂരിയെന്ന രുചിയുടെ ഹോട്ട്സ്പോട്ടിലാണ്. ത്തരേന്ത്യൻ തെരുവുകളിലെ ഈ പ്രിയഭക്ഷണം ലോകം മുഴുവനും ചർച്ചയാക്കുകയാണ് ഗൂഗിൾ.
HIGHLIGHTS
- ഉത്തരേന്ത്യൻ തെരുവുകളിലെ ഈ പ്രിയഭക്ഷണം ലോകം മുഴുവനും ചർച്ചയാക്കുകയാണ് ഗൂഗിൾ. 2015 ജൂലൈ 12 ന് മധ്യപ്രദേശിലെ ഇൻഡോറിലെ ഒരു റെസ്റ്റോറന്റ് 51 പാനിപൂരി രുചിവൈവിധ്യങ്ങൾ നിർമ്മിച്ച് ലോക റെക്കോർഡ് സൃഷ്ടിച്ചിരുന്നു. ഇതിന്‍റെ ഓർമ്മയ്ക്കാണ് എട്ട് വർഷങ്ങൾക്ക് ശേഷം ഗൂഗിൾ ഡൂഡിലിന്‍റെ തീമായി ഇന്ന് പാനിപൂരി പ്രത്യക്ഷപ്പെട്ടത്.