ജൂലൈ 9 ഞായറാഴ്ച. ഇംഗ്ലണ്ടിലെ സിൽവർസ്റ്റോണിൽ നടന്ന ഫോർമുല വൺ ബ്രിട്ടിഷ് ഗ്രാൻപ്രിയുടെ ഇടവേളയിലെ കാഴ്ച കണ്ട് കാണികൾ അമ്പരന്നു. സിനിമാ അഭിനയം നിർത്തി ഹോളിവുഡ് താരം ബ്രാഡ് പിറ്റ് ഗ്രാൻപ്രിയിലേക്കു കളംമാറ്റിച്ചവിട്ടിയോ എന്നായി പലരുടെയും സംശയം. റേസിങ് വസ്ത്രങ്ങളുമണിഞ്ഞ് ട്രാക്കിൽ ബ്രാഡ്പിറ്റിനെക്കണ്ടപ്പോഴായിരുന്നു ഇത്. എന്നാൽ വൈകാതെ ആ സംശയമെല്ലാം മാറി. സംഗതി സിനിമാഷൂട്ടിങ്ങാണ്. ബ്രാഡ് പിറ്റ് നായകനാകുന്ന, ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിനു വേണ്ടിയായിരുന്നു ആ ഒരുക്കങ്ങളെല്ലാം. എന്തു കഥയാണ് ഇത്തവണ ബ്രാഡ് പിറ്റ് നമ്മോടു പറയുന്നത്? എഫ്1 കഥകൾ പറയുന്ന കൂട്ടത്തിലേക്ക് പുതിയൊരു സിനിമ കൂടി വരുമ്പോൾ എന്തു വ്യത്യസ്തതയാണ് അതിൽ ഒളിച്ചിരിക്കുന്നത്? ആരെല്ലാമാണ് ഈ ചിത്രത്തിനു പിന്നിൽ?
HIGHLIGHTS
- ബ്രിട്ടിഷ് എഫ് വൺ ആരാധകരുടെ ഏറെക്കാലത്തെ ആഗ്രഹമാണ് ബ്രാഡ് പിറ്റിന്റെ സിനിമയിലൂടെ സഫലമാകുന്നത്. ഇതാണ് ആ ‘ഗ്രാൻ പ്രി’ കഥ