‘‘നാളെ എനിക്കു വർക്കുണ്ടാവ്വോ സാർ?’’ തൊഴിലാളി നേതാവായി അഭിനയിക്കാൻ വന്ന ജൂനിയർ വക്കീൽ അൽപം സംശയത്തോടെ അദ്ദേഹത്തിനരികിൽ വന്നു ചോദിച്ചു. ഞാൻ പറഞ്ഞു– ‘‘ ഉണ്ടാവില്ല’’. ‘‘എന്നാലൊന്നുവീട്ടിൽ പോയി വരാമായിരുന്നു’’. അയാളൊരു ചിരി ഒതുക്കി പറഞ്ഞു. ‘‘ കല്യാണം കഴിഞ്ഞിട്ട് ഏതാനും ദിവസങ്ങളേ ആയുള്ളൂ’’. ‘‘എന്നോടു നേർത്തേ പറയാമായിരുന്നില്ലേ. രണ്ടു ദിവസം കഴിഞ്ഞിട്ടു വന്നാൽ മതി’’. ആ ജൂനിയർ വക്കീലാണ് പിന്നീട് പ്രസിദ്ധനായ മമ്മൂട്ടിയായത്. പറയുന്നത് മലയാള സിനിമയ്ക്ക് പുതിയൊരു ഭാവുകത്വം നൽകിയ എം.ടി.വാസുദേവൻനായർ.
HIGHLIGHTS
- എംടിയുടെ ദേവലോകം എന്ന സിനിമയിൽ അരങ്ങേറ്റം കുറിച്ച ഒരു ജൂനിയർ വക്കീലുണ്ടായിരുന്നു. സിനിമ പുറത്തിറങ്ങിയില്ലെങ്കിലും ആ നടൻ മലയാള സിനിമയുടെ മുഖമായി; മമ്മൂട്ടി. എംടിയുടെ നോവലുകൾ പോലെ മലയാളിക്ക് പ്രിയപ്പെട്ടതാണ് എംടിയുടെ സിനിമകളും. താൻ കൈ പിടിച്ചു നടത്തിയ താരങ്ങളെപ്പറ്റി എംടി പറയുന്നു...