ഒരു സൺസ്ക്രീൻ മേടിക്കാൻ എത്ര രൂപ വരെ നിങ്ങൾ ചെലവാക്കും? 200 രൂപയ്ക്കും 2000 രൂപയ്ക്കും സൺസ്ക്രീൻ കിട്ടുന്ന ഇക്കാലത്ത് കാശ് മാത്രമാണോ നിങ്ങൾ നോക്കുന്ന ഫാക്ടര്‍? തീർച്ചയായും അല്ല. മേക്കപ്പ്, സ്കിൻകെയർ, ഹെയർകെയർ എന്നീ വിഷയങ്ങളിലേക്കു വരുമ്പോൾ ക്വാളിറ്റി പ്രൊഡക്ട്സ് ഉപയോഗിക്കാനാണ് എല്ലാവർക്കും ഇഷ്ടം. കാശ് കുറച്ചു കൂടുതലായാലും ഗുണമേന്മ കുറഞ്ഞ ഉൽപന്നങ്ങൾ സ്വന്തം ചർമത്തിനും മുഖത്തിനും മുടിക്കുമൊക്കെ വേണ്ടി ആരും തിരഞ്ഞെടുക്കാറില്ല. കാലാകാലങ്ങളായി ലോകമെങ്ങുമുള്ള ബ്യൂട്ടി ബ്രാൻഡുകൾ ഈ ഒരു ഫാക്ടറാണ് മാർക്കറ്റിങ്ങിനായി ഉപയോഗിക്കുന്നതും. സെലിബ്രിറ്റികളെ മുൻനിർത്തി ബ്രാൻഡുകൾ പരസ്യം ചെയ്യുമ്പോൾ സ്വീകാര്യത ലഭിക്കുന്നതും ഇപ്പോഴും ഭംഗി എന്നത് സിനിമകളിലെ നായികാ–നായകന്മാരോട് ചേർത്തുവായിക്കപ്പെടുന്നതുകൊണ്ടാണ്. അതുകൊണ്ടുതന്നെ ബ്രാൻഡ് അംബാസഡർമാരിൽനിന്ന് ഈ സെലിബ്രിറ്റികൾ ബ്രാൻഡ് ഓണേഴ്സ് ആയപ്പോൾ അവരുടെ ഉൽപന്നങ്ങൾക്കും ആരാധകർ ഏറെ.
HIGHLIGHTS
- ജൂലൈ 16ന് ബോളിവുഡ് സുന്ദരി കത്രീന കെയ്ഫിന്റെ നാൽപതാം പിറന്നാളാണ്. പക്ഷേ ഇന്നും പതിനെട്ടിന്റെ തിളക്കമാണ് ആ മുഖത്ത്. തന്റെ സൗന്ദര്യം ലോകത്തിനും പകർന്നു നൽകാൻ 2019ൽ സ്വന്തം ബ്യൂട്ടി ബ്രാൻഡ് പുറത്തിറക്കിയ സെലിബ്രിറ്റി കൂടിയാണ് കത്രീന. എന്നാൽ അവരിലൊതുങ്ങുന്നില്ല സൗന്ദര്യ വർധക ഉൽപന്നങ്ങളുടെ ‘ബ്രാൻഡ് ഓണേഴ്സായ’ സെലിബ്രിറ്റികളുടെ എണ്ണം. ബ്യൂട്ടി പ്രോഡക്ടുകളുടെ ബ്രാൻഡ് അംബാസഡർമാരായിരുന്ന സെലിബ്രിറ്റികൾ സ്വന്തം ബ്രാൻഡിന്റെ ഉടമകളായി ബിസിനസിലും തിളങ്ങുകയാണിന്ന്. അവരുടെ സിനിമയ്ക്കെന്ന പോലെ ഉൽപന്നത്തിനും ആരാധകരേറെ. ആ കഥയാണിത്...