ഒടുവിൽ കുഞ്ഞൂഞ്ഞ് മടങ്ങി, പതിനായിരങ്ങളുടെ കണ്ണീരു കൊണ്ട് തീർത്ത മനുഷ്യച്ചങ്ങല ഭേദിച്ച്, താനേറ്റവും പേടിച്ചിരുന്ന ഏകാന്തതയിലേക്ക്... കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള വിലാപയാത്രയിൽ ഒഴുകിവന്ന നോവിന്റെ ആൾക്കടലിനെ ഉമ്മൻചാണ്ടി ചേർത്തുവച്ചിരുന്നത് മൂന്നക്ഷരം കൊണ്ടായിരുന്നു; സ്നേഹം. ഏതു പരാതിക്കും ചെവി തരാൻ, ഏതു നേരത്തും അപ്രതീക്ഷിത അതിഥിയായെത്താൻ ഇനി ഉമ്മൻചാണ്ടിയില്ല എന്ന ശൂന്യതയിലേക്കാണ് ഇനി പുതുപ്പള്ളിയും കേരളവും ഉണരേണ്ടത്... കേരളത്തിന്റെ ജനാധിപത്യ ചരിത്രത്തിന്റെ കഴിഞ്ഞ അരനൂറ്റാണ്ട് ഉമ്മൻ ചാണ്ടിയുടെകൂടെ ചരിത്രമാണ്. കോട്ടയം ജില്ലയിലെ പുതുപ്പള്ളി മണ്ഡലത്തിൽനിന്ന് 5 പതിറ്റാണ്ട് പരാജയമറിയാതെ നിയമസഭയിൽ ‘സ്ഥിരാംഗത്വം’ ഉറപ്പാക്കിയ നേതാവ്. ഇതിനിടെ രണ്ടുവട്ടം കേരളത്തിന്റെ മുഖ്യമന്ത്രിയുമായി.
HIGHLIGHTS
- സ്നേഹം, കരുതൽ, ചേർത്തുപിടിക്കൽ... ഉമ്മൻ ചാണ്ടി എന്ന പേര് ഓരോ മലയാളിയുടെയും മനസ്സിലേക്ക് കൊണ്ടുവരുന്ന ഓർമകൾ പലതാകും... എന്നാൽ, പുതുപ്പള്ളിയിലേക്കുള്ള അദ്ദേഹത്തിന്റെ അവസാന യാത്രയ്ക്ക് സാക്ഷ്യംവഹിക്കാൻ എത്തിയ എല്ലാവരുടെ മനസ്സിലും ഉണ്ടായിരുന്നത് ഒരേ വികാരമാണ്. ‘‘ഇല്ല, ഇല്ല മരിച്ചിട്ടില്ല, ഉമ്മൻ ചാണ്ടി മരിച്ചിട്ടില്ല’’ ആ അന്ത്യയാത്രയുടെ കാഴ്ചകളിലേക്ക്...