ഡൽഹിയിൽ രണ്ടുതരം കാലാവസ്ഥയേ ഉള്ളൂ, കനത്ത ചൂടും കനത്ത തണുപ്പും. ജോലിയിലെ സ്ഥലംമാറ്റത്തെത്തുടർന്ന് ഇക്കഴിഞ്ഞ മേയ് 4ന് കൊച്ചിയിൽനിന്ന് ഡൽഹിയിൽ വിമാനം ഇറങ്ങുന്നതുവരെയും എന്റെ ധാരണയും മറ്റുള്ളവർ പറഞ്ഞുള്ള അറിവും അതുതന്നെയായിരുന്നു. എന്നാൽ, ഞാൻ ഡൽഹിയിൽ എത്തിയ അന്നുമുതൽ ഈ കുറിപ്പെഴുതുന്ന ദിവസം വരെയും ഇവിടെ മഴയ്ക്ക് പൂർണ ശമനം ഉണ്ടായിട്ടില്ല. ഇടവിട്ടിടവിട്ട് മഴ പെയ്തുകൊണ്ടേയിരിക്കുന്നു. ഇത്തരത്തിലുള്ള മഴ ഡൽഹിയിൽ പതിവില്ലാത്തതാണെന്നും നിങ്ങൾ കേരളത്തിൽനിന്ന് കൊണ്ടുവന്ന മഴയാണോ ഇതെന്നും പലരും ചോദിക്കുന്നുമുണ്ട്.
HIGHLIGHTS
- പ്രളയത്തിന്റെ ആഘാതത്തില്‍ നിന്നും തിരിച്ച് കയറുന്ന കാഴ്ചകളാണ് ഡൽഹിയിലിപ്പോൾ. 2018ൽ കേരളത്തിലെയും 2023ൽ ഡൽഹിയിലെയും പ്രളയങ്ങൾ ചിത്രങ്ങളിലൂടെ റിപ്പോർട്ട് ചെയ്ത മലയാള മനോരമ പിക്ചർ എഡിറ്റർ ജോസ്കുട്ടി പനയ്ക്കൽ, ഇവ രണ്ടും ചിത്രങ്ങളിലൂടെയും അക്ഷരങ്ങളിലൂടെയും വിവരിക്കുന്നു...