Premium

ഉടമയെ ഇറക്കിവിട്ട കമ്പനി; വില്ലനായ കെൻ; ഇതാണ് ‘ബാർബി’ക്കു പിന്നിലെ യാഥാർഥ്യം

HIGHLIGHTS
  • നരസിംഹമെന്ന സിനിമയിലെ ‘‘വെള്ളമടിച്ചു കോണ്‍ തിരിഞ്ഞു പാതിരാത്രി വീട്ടിൽ വന്നു കയറുമ്പോൾ...’’ എന്നു തുടങ്ങുന്ന ഡയലോഗ് ഓർക്കുന്നില്ലേ? അതൊരു ലോകമാണെങ്കിൽ, അതുപോലൊരെണ്ണം സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അവിടെ ജീവിക്കുന്ന സ്ത്രീകളുടെ അവസ്ഥ എന്തായിരിക്കും? ഗ്രെറ്റ ഗേർവിഗ് സംവിധാനം ചെയ്ത ‘ബാർബി’ എന്ന സിനിമയ്ക്ക് ഇതുമായി എന്താണു ബന്ധം? ബാർബിയെന്ന പാവയുടെ ചരിത്രത്തിലൂടെയും സിനിമയിലൂടെയും അതുമായി ബന്ധപ്പെട്ട പെൺചിന്തകളിലൂടെയും ഒരു വേറിട്ട യാത്ര.
GERMANY-TOYS-DOLLS-BARBIE
ജർമ്മനിയിലെ ബാർബി ക്ലിനിക്കിൽ പ്രദർശിപ്പിച്ചിരിക്കുന്ന ബാർബി പാവകളിലൊന്ന്. (Photo by Ina FASSBENDER / AFP)
SHARE

‘ഐ ആം എ ബാർബി ഗേൾ, ഇൻ ദി ബാർബി വേൾഡ്. ലൈഫ് ഇൻ പ്ലാസ്റ്റിക്, ഇറ്റ് ഈസ് ഫന്റാസ്റ്റിക്...’ എന്ന വരി അക്വാ ബാൻഡ് 1997ൽ പുറത്തിറക്കിയ പാട്ടിന്റെ താളത്തിൽ അല്ലാതെ വായിക്കാൻ പോലുമാകില്ലല്ലോ. ലോകം അത്രയ്ക്കൊന്നും ചേർന്നു നിൽക്കാതിരുന്ന കാലത്തുപോലും വമ്പൻ ഹിറ്റായ സിംഗിൾ ആയിരുന്നു അത്. അത്രയ്ക്കുണ്ട് ബാർബിയുടെ പ്രശസ്തി. സ്വന്തമായി ബാർബി പാവ ഇല്ലാത്ത കുട്ടിക്കാലമുള്ളവർക്കുപോലും ബാർബിയെ അറിയാം. ചില കുട്ടികൾ നമ്മുടെ ഉത്സവപ്പറമ്പുകളിൽ ബാർബിയുടെ കോപ്പിപ്പാവകൾ കണ്ടു കൊതിച്ചു, ചിലപ്പോഴൊക്കെ വാങ്ങിക്കിട്ടി. എന്നാൽ നമ്മുടെ നൊസ്റ്റാൾജിയകൾക്കും അപ്പുറമാണ് ബാർബിയെന്ന ആശയം. അത് അറിയാൻ കുറച്ചു പഴയ കാലത്തുനിന്നു തുടങ്ങണം. ജീവിതം 'പ്ലാസ്റ്റിക്ക'ല്ലെന്നും, അതല്ല 'അതിശയകരമായ' സത്യമെന്നും തിരിച്ചറിഞ്ഞ പെൺകുട്ടിയിൽനിന്നാണ് ആ കഥയുടെ തുടക്കം. അത് തുടങ്ങുന്നത് ഇങ്ങിനെയാണ്‌...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LIFE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA