യന്ത്രങ്ങൾ പോലെ പണിയെടുക്കാതെ അത്യാവശ്യത്തിനു മാത്രം ജോലി ചെയ്യുക. ബാക്കി സമയം സമാധാനത്തോടെ ഇരിക്കുക. അനാവശ്യമായി സാധനങ്ങൾ വാങ്ങിക്കൂട്ടാതിരിക്കുക. ചൈനയിലെ യുവാക്കൾ ഇപ്പോൾ പൊതുവിൽ സ്വീകരിച്ചുവരുന്ന ജീവിത ശൈലിയാണിത്. ‘ടാങ് പിങ്’ എന്നാണ് ഈ ശൈലിയുടെ പേര്. 2020ൽ ചൈനീസ് സമൂഹമാധ്യമങ്ങളിലാണ് ഈ പദം ആദ്യമായി പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. ‘നിവർന്നു കിടക്കുക’ എന്നതാണ് ഈ വാക്കിന്റെ അർഥം. കുറെയേറെ പഠിക്കുക, തുടർപഠനത്തിനായി മികച്ച കോളജുകൾ തേടി അലയുക, ഉന്നത നിലവാരം കൽപിക്കപ്പെടുന്ന ജോലി നേടുക, അമിതമായി അധ്വാനിക്കുക, ഭൗതിക സുഖസൗകര്യങ്ങൾ വർധിപ്പിക്കുക തുടങ്ങി തീർത്താൽ തീരാത്ത ആഗ്രഹങ്ങളുമായി മല്ലിട്ടുള്ള ജീവിതത്തോട് മടുപ്പ് തോന്നിത്തുടങ്ങുന്ന യുവാക്കളാണ് 'ടാങ് പിങ്' സംസ്കാരത്തെ ഇഷ്ടപ്പെടുന്നത്.
HIGHLIGHTS
- ഒരിക്കലും അവസാനിക്കാത്ത ആവശ്യങ്ങൾക്ക് പിന്നാലെയുള്ള ഓട്ടം നിർത്താനുള്ള തയാറെടുപ്പിലാണ് ചൈനീസ് യുവത്വം. സമൂഹം മുന്നോട്ടു വയ്ക്കുന്ന അനിവാര്യതകളോട് ‘നോ’ പറയാൻ ശീലിക്കുകയാണ് പുതിയ തലമുറ. ശാശ്വത സന്തോഷവും സമാധാനവും തേടിയുള്ള അവരുടെ യാത്രയിലെ പ്രിയതോഴനായി മാറുകയാണ് ‘ടാങ് പിങ്’ ശൈലി.