2022 ഓഗസ്റ്റ്. പല്ലവ രാജാക്കൻമാരുടെ പെരുമ ലോകത്തെയറിയിച്ച മഹാബലിപുരത്ത് ലോക ചെസ് ഒളിംപ്യാഡ് എന്ന മഹാ മാമാങ്കം. ചരിത്രം തഴുകിയുറങ്ങുന്ന മാമല്ലപുരത്തെ കടൽത്തീരങ്ങൾ ലോക ചെസ് താരങ്ങളുടെ വീരഗാഥകൾ ഏറ്റുപാടുമ്പോൾ ചക്രവർത്തിയായ മാഗ്നസ് കാൾസന്റെ ശ്രദ്ധ മറ്റൊന്നിലായിരുന്നു. രസഹീനമായ സ്വന്തം ടീമിന്റെ പ്രകടമോ സ്വന്തം കളികളുടെ മേന്മയോ നോക്കാതെ, പുതുമുഖ താരങ്ങൾ അണിനിരന്ന ഇന്ത്യ ബി ടീമിന്റെ ബോർഡുകളിലായിരുന്നു കാൾസന്റെ കണ്ണുമുഴുവൻ.
HIGHLIGHTS
- അസർബൈജാനിൽ നടക്കുന്ന ചെസ് ലോകകപ്പിലെ രണ്ടാം റൗണ്ട് വിജയത്തോടെ ലൈവ് റേറ്റിങ് ലിസ്റ്റിൽ ഇന്ത്യൻ ചെസ് ഇതിഹാസം വിശ്വനാഥൻ ആനന്ദിനെ മറികടന്ന് ഒന്നാംസ്ഥാനത്തേക്കും ലോക റാങ്കിങ്ങിൽ ഒൻപതാം സ്ഥാനത്തേക്കും കുതിച്ച ഡി.ഗുകേഷിന്റെ ചെസ് പോരാട്ടത്തിന്റെ കഥകളിലൂടെ....