കർക്കടകത്തിലെ ഉത്രട്ടാതി നാളിലാണ്, ഹൃദയാക്ഷരങ്ങളാൽ എകാന്തതയുടെ മഹാസാമ്രാജ്യം തീർത്ത കഥാലേ‍ാകത്തെ പെരുന്തച്ചൻ‌ എം.ടി.വാസുദേവൻ നായരുടെ പിറന്നാൾ. പാരമ്പര്യവും കുടുംബരീതിയുമനുസരിച്ച് ജന്മനക്ഷത്രത്തിലാണു പിറന്നാൾ. അങ്ങനെ നോക്കുമ്പോൾ ഓഗസ്റ്റ് അഞ്ചിനാണ് എംടിയുടെ തൊണ്ണൂറാം പിറന്നാൾ. വികാരതീവ്രതയിലും ഭാഷയുടെ മിതത്വത്തിലും ഒരുപേ‍ാലെ ആറുതലമുറകളുടെ ഹൃദയത്തിൽ സ്ഥാനംപിടിക്കുകയും കഥാലേ‍ാകത്തെ മാറ്റങ്ങൾക്കെ‍ാപ്പം സഞ്ചരിക്കുകയും ചെയ്യുന്ന സാഹിത്യലേ‍ാകത്തെ മാഹാമേരുവിന് നവതി. പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞ തലമുറകളിൽ, പിറന്നാൾ ആഘേ‍ാഷങ്ങൾക്ക് വിളിക്കാതെ പേ‍ായി അപമാനിതരും ആട്ടിപ്പുറത്താക്കപ്പെട്ടവരുമായവർ അദ്ദേഹത്തിന്റെ കഥകളിലുണ്ട്. സ്വന്തം പിറന്നാൾ അന്യമായ അവരിൽ പലരും കൂടല്ലൂരുകാരായ അനാഥരും ഏകാകികളും അവഗണിതരും വിലക്കപ്പെട്ടവരുമാണ്. അവിടെ ജീവിച്ചിരുന്ന സ്വന്തബന്ധുക്കളിൽപ്പെട്ടവരാണ് അതിൽ കൂടുതലും. പക്ഷേ, ആ കഥാപാത്രങ്ങൾ, സന്ദർഭങ്ങൾ ‘ഞാൻ തന്നെയല്ലേ, എന്റേതല്ലേ’ എന്നു വായനക്കാരൻ സ്വയം ചേ‍ാദിച്ചുപേ‍ാകുന്നു.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com