1945 ജൂലൈ 24. രണ്ടാം ലോകമഹായുദ്ധത്തിൽ ജർമനിയിൽനിന്ന് സോവിയറ്റ് യൂണിയൻ പിടിച്ചെടുത്ത പോട്‌സ്ഡാമിൽ ആ കൂടിക്കാഴ്ച നടക്കുകയാണ്. ‘ബിഗ് ത്രീ’ എന്നു ലോകം വിശേഷിപ്പിച്ച മൂന്നു ലോകശക്തികളുടെ കൂടിക്കാഴ്ച. യുഎസ്എസ്ആറിന്റെ (സോവിയറ്റ് യൂണിയൻ) തലവൻ ജോസഫ് സ്റ്റാലിൻ, യുഎസ് പ്രസിഡന്റ് ഹാരി ട്രൂമാൻ, യുകെയുടെ പ്രധാനമന്ത്രി വിൻസ്റ്റൻ ചർച്ചിൽ. യുദ്ധാനനന്തരം, പിടിച്ചെടുത്ത ജർമനിയെ എങ്ങനെ വിഭജിക്കുമെന്നതായിരുന്നു ചർച്ചയുടെ കാതൽ. ആ കൂടിക്കാഴ്ചയുടെ ഇടവേളകളിലൊന്നിൽ ട്രൂമാനും ചർച്ചിലും നാടകീയമായി ജോസഫ് സ്റ്റാലിനരികിലേക്ക് ചെന്നു. അനൗദ്യോഗികമായി തുടങ്ങിയ സംഭാഷണം പക്ഷേ അവസാനിച്ചത് ഒരു ‘ബോംബിങ്ങി’ലായിരുന്നു. ന്യൂമെക്സിക്കോയിലെ രഹസ്യകേന്ദ്രത്തിൽ 1945 ജൂലൈ 16ന് യുഎസ് അണുബോംബ് വിജയകരമായി പരീക്ഷിച്ച വിവരം ട്രൂമാൻ സ്റ്റാലിനെ അറിയിച്ചു.
HIGHLIGHTS
- ഒരാളുമറിയാതെ ന്യൂമെക്സിക്കോയിലെ അതിവിദൂര പ്രദേശത്ത് യുഎസ് നടത്തിയ അണുവിസ്ഫോടനത്തിന്റെ വിവരങ്ങൾ പക്ഷേ ഒരു കൂട്ടം ചാരന്മാർ മണത്തറിഞ്ഞു, അവരതു ചോർത്തി ഒരിക്കലും എത്താൻ പാടില്ലാത്ത ഒരിടത്തേക്കു ‘കടത്തി’. ആ ചാരന്മാർക്കു പിന്നാലെ യുഎസ്–ബ്രിട്ടിഷ് രഹസ്യപ്പൊലീസ് നടത്തിയ യാത്ര ലോകചരിത്രത്തിലെ ഞെട്ടിക്കുന്ന അധ്യായങ്ങളിലൊന്നാണ്.