കേരളത്തിന്റെ പാരമ്പര്യത്തിന്റെ ഭാഗമാണു വള്ളംകളികൾ. വിദേശത്തു നിന്നെത്തിയ ക്രിക്കറ്റിനും ഫുട്ബോളിനും നമ്മുടെ നാട്ടിൽ ലീഗ് മത്സരങ്ങൾ ഉള്ളപ്പോൾ എന്തുകൊണ്ട് വള്ളംകളിക്ക് ഒരു ലീഗ് ഉണ്ടായിക്കൂടാ? ടൂറിസം വകുപ്പിന്റെ ആ ചിന്തയാണ് ‘ചാംപ്യൻസ് ബോട്ട് ലീഗ്’ (സിബിഎൽ) എന്ന വള്ളംകളി ലീഗിനു തുടക്കമിട്ടത്. ആദ്യ വർഷം സർക്കാർ ധനസഹായത്തോടെയും രണ്ടാം സീസണിൽ ചെലവിന്റെ പകുതി സ്വന്തം നിലയിൽ കണ്ടെത്തണമെന്നും മൂന്നാം സീസണാകുമ്പോഴേക്കും പൂർണമായും സ്വന്തം വരുമാനത്തിൽ ലീഗ് നടത്തണമെന്നുമായിരുന്നു തീരുമാനം.
HIGHLIGHTS
- ഓഗസ്റ്റ് 12നു നടക്കുന്ന നെഹ്റു ട്രോഫിയോടെ ചാംപ്യൻസ് ബോട്ട് ലീഗിന്റെ മൂന്നാം സീസൺ തുടങ്ങുമ്പോൾ പല കോണുകളിൽ നിന്നും വിമർശനം ഉയരുന്നു. സംഘാടനത്തിലെ പിഴവുകൾക്കപ്പുറം ചില സ്വാർഥ താൽപര്യങ്ങളും ലീഗിനെ പിടിച്ചുലയ്ക്കുന്നു. എന്താണ് മൂന്നു മാസത്തോളം നീളുന്ന ഈ വള്ളംകളി ലീഗിന്റെ പ്രത്യേകതകൾ?