സ്വപ്നം പോലെയായിരുന്നു ആ പ്രഖ്യാപനം, മദ്യപർ ആഗ്രഹിച്ചു കാത്തിരുന്നൊരു പ്രഖ്യാപനം. ചെന്നൈയിൽനിന്നു പുതുച്ചേരിയിലേക്ക് അവർക്കായി ഒരു ബസ് ഓടിത്തുടങ്ങുന്നു. രാവിലെ 9ന് ചെന്നൈയിൽനിന്നു പുറപ്പെട്ട് പുതുച്ചേരിയിൽ 3 മണിക്കൂറിലേറെ ചെലവഴിച്ച് വീണ്ടും വൈകിട്ടോടെ ചെന്നൈയിൽ തിരിച്ചെത്തുന്ന ബസ്. ബീയർ ബസ് എന്നു പേരിട്ട ബസിൽ ഒരു യാത്രക്കാരനു ടിക്കറ്റ് നിരക്ക് അടക്കം 3000 രൂപ.
HIGHLIGHTS
- മദ്യപർക്ക് ‘ആരോഗ്യത്തോടെ’ വീടുകളിൽ തിരികെയെത്താനുള്ള ബുദ്ധിമുട്ട് പലതാണ്. ഇത് മുന്നിൽ കണ്ട് മദ്യപർക്കായി ചെന്നൈയിൽ നിന്ന് പുതുച്ചേരിയിലേക്ക് ആരംഭിച്ച ബീയർ ബസ് അധികം ഓടിയില്ല. എന്നാൽ, അത്തരം സേവനങ്ങളുടെ സാധ്യതകൾ ഇനിയും അവസാനിക്കുന്നില്ല...