സന്ധ്യ മയങ്ങിയപ്പോൾ മഫ്തിയിലെത്തിയ പൊലീസ് ആവശ്യപ്പെടുന്നു, ‘‘കുറച്ച് കാര്യങ്ങൾ ചോദിക്കാനുണ്ട് കൂടെ വരണം.’’ അന്യരാജ്യത്ത് അവർക്കൊപ്പം പോയ മലയാളി പ്രവാസി പിന്നെ ജയിൽ മോചിതനായത് ഒൻപത് മാസത്തിനു ശേഷമായിരുന്നു. തടവുകാലം ആരംഭിച്ചപ്പോൾ ചെയ്ത കുറ്റമെന്തെന്ന് പോലും അയാൾക്ക് അറിയാനായില്ല. സ്വാതന്ത്ര്യം – ആ വാക്കിന്റെ അർഥവും ആഴവും അറിയണമെങ്കിൽ സ്വാതന്ത്ര്യമില്ലാത്ത അവസ്ഥയിലൂടെ കടന്നുപോകണം. പാരതന്ത്ര്യം അനുഭവിച്ചവർക്കാകും സ്വാതന്ത്ര്യം മധുരമുള്ള ഓർമയാകുന്നത്. അത്തരം അനുഭവമുള്ള ഒരാളെയാണ് ഈ സ്വാതന്ത്ര്യ ദിനത്തിൽ പരിചയപ്പെടുന്നത്.
HIGHLIGHTS
- ജയചന്ദ്രൻ മൊകേരി എന്ന മലയാളിയേയും അദ്ദേഹത്തിന്റെ പ്രശസ്ത കൃതിയായ ‘തക്കിജ്ജ’യെയും അറിയാത്തവരുണ്ടാവില്ല. വിദേശ രാജ്യമായ മാലദ്വീപിൽ സ്വാതന്ത്ര്യം നഷ്ടമായി ജയിലിലടയ്ക്കപ്പെട്ട മലയാളി പ്രവാസിയുടെ ആത്മകഥയാണത്. ചെയ്ത തെറ്റ് എന്താണെന്ന് പോലുമറിയാതെ കുടുസ്സുമുറി ജയിലിൽ കഴിഞ്ഞ കാലത്ത് സ്വന്തം മകളുടെ മുഖം പോലും മറന്നു പോയിരുന്നു അദ്ദേഹം... ജയിൽ ജീവിതത്തിന്റെ ആ നാളുകൾ ഈ സ്വാതന്ത്ര്യദിനത്തിൽ അദ്ദേഹം ഓർക്കുന്നു...