പൃഥ്വി ഷാ എന്ന പേരു കേൾക്കുമ്പോൾ മനസ്സിന്റെ ബൗണ്ടറി കടന്നെത്തുക പല വിചാരങ്ങളാണ്. ചിലർക്ക് അയാളൊരു കോമഡിയാണ്, ആടിയുലയുന്ന ശരീരവും കാലം തെറ്റിയെത്തിയ കഷണ്ടിയുമായി ശരീരം നോക്കാതെ മറ്റുള്ളവരോട് വഴക്കിട്ടു നടക്കുന്നൊരു കോമാളി. വേറെ ചിലർക്ക് അദ്ദേഹത്തോട് ദേഷ്യമാണ്. ബാറ്റിങ്ങിൽ അപൂർവ സിദ്ധിയുണ്ടായിട്ടും അലക്ഷ്യമായ ജീവിത രീതികളുമായി കരിയർ നശിപ്പിക്കുന്നതിലുള്ള വെറുപ്പ്.
HIGHLIGHTS
- ഏതൊരു ക്രിക്കറ്ററും സ്വപ്നം കാണുംപോല ഇന്ത്യയ്ക്കായി സെഞ്ചറി തിളക്കത്തോടെ അരങ്ങേറ്റം. ഇതിഹാസ താരം സച്ചിൻ തെൻഡുൽക്കറുടെ പിൻഗാമി എന്നുവരെ വാഴ്ത്തലുകൾ. പിന്നാലെ എത്തിയത് അപ്രതീക്ഷിത വീഴ്ച്ചകൾ. ഒരു വീഴ്ച്ചയിൽ നിന്നു കരകയറും മുൻപേ അടുത്തത്. 23 വയസ്സ് ഒരു കായിക താരം ഉദിച്ചുയരുന്ന സമയമാണ്. എന്നാൽ, ആ കാലത്തിനിടെ ഉദയവും അസ്തമയവുമൊക്കെ കടന്നുപോയ പൃഥ്വി ഷായുടെ കരിയറിലെ രണ്ടാം ഉദയം കാത്തിരിക്കുകയാണ് ആരാധകർ. അത് ഒട്ടും എളുപ്പമല്ലെന്ന് അറിയാമെങ്കിലും...