ചൈനീസ് ഉപഗ്രഹങ്ങളുമായി പതിവായി റോക്കറ്റുകൾ ഉയർന്നു പൊങ്ങുന്ന ഗോബി മരുഭൂമിയിലുള്ള ജിയുക്വാന്‍ ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തിൽ 2023 മേയിൽ ഒരു ബഹിരാകാശ പേടകം തിരിച്ചിറങ്ങി. ബഹിരാകാശത്ത് നീണ്ട 276 ദിവസത്തെ പര്യവേക്ഷണത്തിനു ശേഷമാണ് ഈ പേടകം തിരിച്ചെത്തിയത്. എന്നിട്ടും ചൈനയുടെ ശാസ്ത്രപുരോഗതിയുടെ അടയാളമായ ഈ പേടകത്തെ വിളിക്കാൻ ലോകത്തിനു മുന്നിൽ ഒരു പേരുണ്ടായിരുന്നില്ല. വിജയകരമായി തിരിച്ചിറക്കിയ ഈ പേടകത്തെകുറിച്ചുള്ള വിവരങ്ങൾ രഹസ്യമാക്കി വയ്ക്കാനാണ് ചൈന തുടക്കം മുതൽ ശ്രമിച്ചതും. എന്തുകൊണ്ടാണ്, ബഹിരാകാശ രംഗത്തു കൈവരിച്ച പുരോഗതിയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ട് ലോകരാജ്യങ്ങളുടെ ഇടയിൽ മേനി നടിക്കാൻ ചൈന തയാറാകാതിരുന്നത്?
HIGHLIGHTS
- പേരിടാത്ത പേടകം ബഹിരാകാശത്തെ പരീക്ഷണങ്ങൾക്കൊടുവിൽ ചൈന നിലത്തിറക്കിയത് ഏതാനും മാസം മുൻപായിരുന്നു. അതിനും മുൻപേ യുഎസിന്റെ എക്സ്–37 ബി എന്ന പദ്ധതിയെ കുറിച്ചും ലോകം കേട്ടിട്ടുണ്ട്. ഇതോടൊപ്പം, ഓഗസ്റ്റ് 20നു തകർന്നു വീണ റഷ്യയുടെ ലൂണ 25 പദ്ധതിയെയും ചേർത്തു വയ്ക്കണം. ലോകശക്തികളുടെ ഈ പോരാട്ടം ഒരു ബഹിരാകാശ യുദ്ധത്തിലേക്കാണോ വഴിവെട്ടുന്നത്?