‘ആർ.പ്രഗ്നാനന്ദയ്ക്ക് ചെസ് ലോകകപ്പ് വിജയം..’, ചെസ് ലോകകപ്പ് ഫൈനൽ വേദിയിൽനിന്ന് ആ സന്തോഷവാർത്തയ്ക്കായി ഇന്ത്യ മുഴുവൻ കാത്തിരിക്കുകയാണ്. അസർബൈജാനിലെ ബാക്കുവിൽ ഇന്ത്യൻ താരം ആർ.പ്രഗ്നാനന്ദയും നോർവേ താരം മാഗ്നസ് കാൾസനും തമ്മിലുള്ള പോരാട്ടം മുറുകുമ്പോൾ സമ്മർദമേറുന്നത് മുഴുവൻ ഇന്ത്യക്കാരുടെയും മനസ്സിലാണ്.
HIGHLIGHTS
- ചെസ് എന്ന കളി തന്നെ കൂടുതൽ കൂടുതൽ ചെറുപ്പമായി വരികയാണ്. നാൽപതു വയസ്സിനു മുകളിൽ പ്രായമുള്ള കളിക്കാരായിരുന്നു ഇത്രകാലം ലോക ചാംപ്യൻഷിപ്പുകൾ അടക്കിവാണിരുന്നത്. എന്നാൽ ഇന്ന് സ്ഥിതി മാറിയിരിക്കുന്നു. ലോക ചെസ് ബോർഡിൽ കുട്ടിപ്രതിഭകളുടെ തേർവാഴ്ചയാണ്. അക്കൂട്ടത്തിലെ മുമ്പനാണ് ഇന്ത്യയുടെ പ്രഗ്ഗ