ഇന്ത്യാ വിഭജനം കഴിഞ്ഞ നാളുകൾ. വിഭജനത്തെ തുടർന്ന് രാജ്യമെമ്പാടുമുള്ള അഭയാർഥി ക്യാംപുകളിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്നു. ഭരണപരമായ കാര്യങ്ങൾക്കായി ഈ ചോദ്യം സർക്കാരിന്റെ മുന്നിൽ എത്തി. ക്യാംപുകളിൽ എത്ര പേരുണ്ട്. കണക്ക് അറിയേണ്ടത് അത്യാവശ്യമാണ്. എന്നാൽ എങ്ങനെ കണക്ക് എടുക്കും. ക്യാംപുകളിൽ പോകാൻ ഉദ്യോഗസ്ഥർക്ക് മടി. മടിയുടെ കാരണം പേടിയാണ്. അഭയാർഥികൾ എങ്ങനെ പ്രതികരിക്കും എന്ന് ആശങ്കയും. ഈ സമയം സർക്കാരിന്റെ സഹായത്തിനായി സ്ഥിതി വിവര ശാസ്ത്രജ്ഞനായ പ്രഫ.സി.ആർ.റാവു എത്തി. അദ്ദേഹം പറഞ്ഞു. ക്യാംപുകളിൽ പോകാതെ അവിടെ താമസിക്കുന്നവരുടെ കണക്കുകൾ എടുക്കാൻ കഴിയും.
HIGHLIGHTS
- ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ ‘സ്റ്റാറ്റിസ്റ്റീഷ്യൻ, കഴിഞ്ഞ ദിവസം അന്തരിച്ച പ്രഫ.സി.ആർ.റാവുവിനെ ലോകം വിളിച്ചിരുന്നത് ഇങ്ങനെയാണ്. കണക്കുകളുടെ കൊടുമുടിയിൽ നിൽക്കുന്ന ആ ശാസ്ത്ര പ്രതിഭ ജീവിച്ചത് ഒരു സാധാരണക്കാരനെപ്പോലെ ആയിരുന്നു. വാസ്തവത്തിൽ മികവിന്റെ 101 വർഷങ്ങൾ ചരിത്രത്തിലാക്കിയാണ് റാവു കടന്നു പോകുന്നത്. രാജ് ഭവൻ പബ്ലിക് റിലേഷൻസ് ഓഫിസറും കേരള സർവകലാശാല മുൻ പിആർഓയുമായ എസ്.ഡി.പ്രിൻസ് ഓർമിക്കുന്നു.