പല അന്യഭാഷാ പുസ്തകങ്ങളുടെയും ആദ്യ പരിഭാഷ ഇംഗ്ലിഷിലേക്കു വന്നശേഷമാണ് അവ മറ്റു ഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെടുന്നതു പോലും. ആ കാരണം കൊണ്ടുതന്നെ ഇന്ന് നാം പ്രാദേശികഭാഷയിൽ വായിക്കുന്ന പല ലോക സാഹിത്യകൃതികളും നമ്മിലേക്ക് എത്തുവാൻ കാരണം അതിന്റെ ഇംഗ്ലിഷ് വിവർത്തനം സംഭവിച്ചു എന്നത് കൂടിയാണ്. നാം മനസ്സിനോട് ചേർത്തുനിർത്തുന്ന പല പുസ്തകങ്ങളും നമ്മുടെ കയ്യിലേക്ക് എത്തുവാൻ യഥാർഥത്തിൽ കാരണക്കാരായ ചിലരെയാണ് നാമിവിടെ പരിചയപ്പെടാൻ പോകുന്നത്.
HIGHLIGHTS
- ലോകസാഹിത്യത്തിൽ വിവർത്തനരംഗത്ത് പ്രവർത്തിച്ച സ്ത്രീപ്രതിഭകളെ ആദരിക്കുന്ന മാസമാണ് ഓഗസ്റ്റ്. ലോകശ്രദ്ധ നേടിയ സാഹിത്യകൃതികൾ പരിഭാഷപ്പെടുത്തിയ സ്ത്രീ വിവർത്തകരെ പരിചയപ്പെടാം.