മണലിൽ എഴുതിപ്പഠിച്ചവർ അക്ഷരങ്ങളുടെ മൂർച്ച അറിഞ്ഞവരാണ്. വിരലറ്റത്തേറ്റ മുറിവുകൾ വേദനിപ്പിച്ചെങ്കിലും നല്ല വടിവൊത്ത അക്ഷരങ്ങളെന്ന് പിന്നീട് കിട്ടിയ പ്രശംസകൾ മനസ്സ് നിറച്ചു. വൃത്തിയായി എഴുതിയില്ലെങ്കിൽ ചൂണ്ടു വിരൽ മണ്ണിൽ ഉരച്ചുള്ള ശിക്ഷണ രീതിയേയും ആശാൻ പള്ളിക്കൂടങ്ങളിൽ പഠിച്ചവർ മറന്നിട്ടുണ്ടാവില്ല. മണലിൽ നിന്ന് മൂന്ന് വിരലുകൾ കൂട്ടി കല്ലുപെൻസിൽ പിടിക്കാൻ പഠിച്ച് മണ്ണിൽ എഴുതി മനസ്സിൽ പതിഞ്ഞ അക്ഷരങ്ങളെ സ്ലേറ്റിലേക്കു പകർത്തുന്നതായിരുന്നു അടുത്ത പടി.
HIGHLIGHTS
- കൈരേഖകൾ നോക്കി ഭാവി പ്രവചിക്കും പോലെ കൈയ്യക്ഷരം നോക്കി വ്യക്തിയുടെ സ്വഭാവ സവിശേഷതകൾ അറിയാമെന്നു പറയുന്നവരുമുണ്ട്. ചിലർ അലക്ഷ്യമായി എഴുതുന്നു. മറ്റു ചിലർ തിരക്കിട്ട് എഴുതുന്നു. ചിലർ ഇല്ലാത്ത സമയം ഉണ്ടാക്കി എത്രയും വേഗം എഴുതി പൂർത്തിയാക്കുന്നു. വായിക്കാം ചില കൈയ്യക്ഷര ചിന്തകൾ