‘കണ്ടിട്ടുണ്ട്’ എന്ന അനിമേഷൻ ചിത്രത്തിനു ദേശീയ പുരസ്കാരം ലഭിച്ചതു സംവിധായിക അദിതി കൃഷ്ണദാസ് അറിയുന്നത് അഭിനന്ദന സന്ദേശവുമായി ആദ്യ ഫോൺകോൾ എത്തിയപ്പോൾ മാത്രമാണ്. തൃപ്പൂണിത്തുറ എസ്എൻ ജംക്‌ഷനിലെ വീട്ടിലിരിക്കുമ്പോഴാണു കോൾ വന്നത്. അവാർഡിന് അപേക്ഷിച്ച കാര്യംതന്നെ അദിതി മറന്നിരുന്നു. അച്ഛനും മാധ്യമപ്രവർത്തകനുമായ കൃഷ്ണദാസിനും അധ്യാപികയായ അമ്മ മിനിക്കും സന്തോഷം അടക്കാനാകുന്നില്ല ഇപ്പോഴും. ‘‘പോയിരുന്നു പഠിക്കെടീ’’ എന്നു കൃഷ്ണദാസും മിനിയും പറയാതിരുന്നതിനാലാകാം ലോകത്തിനു നല്ലൊരു ചിത്രകാരിയെയും അനിമേഷൻ ചലച്ചിത്രകാരിയെയും കിട്ടിയത്.
HIGHLIGHTS
- അനിമേഷൻ രംഗത്ത് മലയാള സിനിമയ്ക്ക് തല ഉയർത്തിനിൽക്കാൻ ഒരു അഭിമാനതാരത്തെയാണ് അദിതിയിലൂടെ ലഭിച്ചത്. ‘കണ്ടിട്ടുണ്ട്’ എന്ന ചിത്രത്തിലൂടെ ദേശീയ അവാർഡ് നേടിയ അദിതി മനസ്സ് തുറക്കുന്നു...