പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കേരളത്തിന്റെ ഓണ സമ്മാനം കടന്നു പോയത് ഈ കൈകളിലൂടെയാണ്. ‘ഞാൻ ഈ നെയ്യുന്നത് പ്രധാനമന്ത്രിക്ക് നൽകാനുള്ളതാണന്ന് എനിക്ക് അറിയില്ലായിരുന്നു. അറിഞ്ഞിരുന്നെങ്കിൽ ടെൻഷൻ ആയേനെ. ആദ്യസെറ്റ് തുണി നൽകിയപ്പോൾ അത് നല്ലതാണെന്ന് എല്ലാവരും പറഞ്ഞു. അതിന്റെ കൂടെയാണ് മോദിക്കുള്ള ഓണസമ്മാനമായ കുർത്ത ഇതിലാണ് തയ്ക്കുന്നതെന്ന് ഞാൻ അറിയുന്നത്
HIGHLIGHTS
- നിറങ്ങളിൽ ഇളംതളിരിലയും ചന്ദനവും ചേരുന്ന കുർത്ത. ഇത് നരേന്ദ്ര മോദിക്കുള്ള ഓണസമ്മാനം. ആ സമ്മാനത്തിന്റെ പിന്നിൽ ഒരു ചരിത്രമുണ്ട്. കേരളത്തിന്റെ സ്വന്തം കൈത്തറി ദേശീയതലത്തിൽ ശ്രദ്ധേയമാകുമ്പോൾ അതിന്റെ ഭാഗമാകുക എന്ന നേട്ടത്തിലാണ് ലോക്നാഥ് വീവേഴ്സും ബിന്ദുവും അഞ്ജുവും.