യാത്ര ചെയ്യുക, സ്ഥലങ്ങൾ കാണുക, പല തരത്തിലുള്ള മനുഷ്യരോട് സംസാരിക്കുക. ആർക്കും ഉണ്ടാവുന്ന ആഗ്രഹങ്ങളല്ലേ ഇതൊക്കെ? എന്നിട്ടും പെണ്ണായിപ്പിറന്നതുകൊണ്ട് വീട്ടിലേക്കും നാട്ടിലെ ജംക്‌ഷനിലേക്കും വരെ മാത്രം നീളുന്ന യാത്രകൾക്കേ പല പെൺകുട്ടികൾക്കും കഴിയാറുള്ളൂ. പറക്കുകയൊന്നും വേണ്ട, ഇഷ്ടമുള്ളയിടത്തേക്ക് ഒന്നു നടന്നെങ്കിലും പോകാന്‍ കഴിഞ്ഞിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്ന എത്രയോ ജീവിതങ്ങൾ ഉണ്ടായിരിക്കാം. കാര്യങ്ങൾ ഇങ്ങനെയെല്ലാം ആയിരിക്കെ, ലോകം മുഴുവൻ കാണാൻ ആഗ്രഹിക്കുകയും ആ രാജ്യങ്ങളിലേക്ക് ഒറ്റയ്ക്ക് യാത്ര പോവുകയും ചെയ്യുന്ന ഒരു പെൺകുട്ടിയെ കണ്ടാൽ ആരായാലും ‘ആഹാ, കൊള്ളാമല്ലേ..’ എന്നു പറഞ്ഞുപോകില്ലേ. അങ്ങനെ ആരെയും അമ്പരപ്പിക്കുന്ന പെൺകുട്ടിയാണ് അരുണിമ. ഇതിനോടകം ഇന്ത്യ മുഴുവൻ കണ്ടു, 12 രാജ്യങ്ങളും സന്ദർശിച്ചു. നാടുകള്‍ കാണുന്നത് ജീവിതത്തിലെ ഏറ്റവും വലിയ ആഹ്ലാദമാക്കിയ ഈ പെൺകുട്ടി കെനിയൻ യാത്രയിലാണിപ്പോൾ. ആരുംകൊതിക്കുന്ന ജീവിതാനുഭവങ്ങളാണ് അരുണിമയ്ക്ക് യാത്രകൾ സമ്മാനിച്ചതും. യാത്രാനുഭവങ്ങൾ മനോരമ ഓൺലൈൻ പ്രീമിയത്തിൽ പങ്കുവയ്ക്കുകയാണ് അരുണിമ...
HIGHLIGHTS
- ‘‘സൈക്കിളിന്റെ ലൈറ്റ് നിന്നുപോയാൽ പിന്നെ ഒരു വെളിച്ചവുമില്ല. വഴിവിളക്കുകൾ ഇല്ല. ചുറ്റും മൃഗങ്ങളുള്ള കാടാണ്. കഴുതപ്പുലി പോലെ വളരെ അപകടകാരികളായ മൃഗങ്ങളുണ്ട്. ഇരുവശങ്ങളിലേക്കും നോക്കുമ്പോൾ മരങ്ങളുടെയൊക്കെ നിഴലുകൾ പേടിപ്പിക്കുന്നു. പിടിച്ചുപറി ഭയങ്കര കൂടുതലാണെന്ന് കേട്ടിട്ടുള്ളതുകൊണ്ട്, അങ്ങനെ എന്തെങ്കിലും സംഭവിക്കുമോ എന്നൊക്കെ ഓർത്ത് പേടിച്ചു.’’ പക്ഷേ ഈ പേടികളൊന്നും ആ പെൺകുട്ടിയെ പിന്നോട്ടു വലിച്ചില്ല.
- ഇന്ത്യയും 12 രാജ്യങ്ങളും കണ്ടു കഴിഞ്ഞ അരുണിമ ആഫ്രിക്കയിലൂടെ സൈക്കിൾ യാത്ര നടത്തുകയാണ്. നാടുകള്‍ കാണുന്നത് ജീവിതത്തിലെ ഏറ്റവും വലിയ ആഹ്ലാദമാക്കിയ അരുണിമ കെനിയൻ യാത്രയ്ക്കിടെ മനോരമ ഓൺലൈൻ പ്രീമിയത്തിൽ മനസ്സു തുറക്കുന്നു...