‘‘സുബ്രഹ്മണ്യന്റെ പ്രിയപ്പെട്ട വിദ്യാർഥികളെ, നിങ്ങൾ എവിടെയാണ്? ദയവായി നിങ്ങൾ അജ്ഞാതവാസം അവസാനിപ്പിച്ചു പുറത്തു വരൂ. ഇതു നിങ്ങളുടെ അധ്യാപകന് വേണ്ടിയാണ്. അദ്ദേഹത്തിന്റെ ദൗത്യം അപൂർണമാകാതിരിക്കാൻ വേണ്ടിയാണ്.’’ ഇത് ഒരു അധ്യാപകന്റെ സഹോദരന്റെ അപേക്ഷയാണ്. സുബ്രഹ്മണ്യൻ എന്ന അധ്യാപകന്റെ സഹോദരനാണ് അദ്ദേഹം. 34 വയസ്സിൽ മരിച്ച തന്റെ സഹോദരന് വേണ്ടിയുള്ള ജ്യേഷ്ഠന്റെ അന്വേഷണം ഇവിടെ തുടങ്ങുന്നു. തന്റെ വിദ്യാർഥികളുടെ ഒട്ടേറെ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയ സുബ്രഹ്മണ്യന് പക്ഷേ കൂടപ്പിറപ്പിന്റെ ഈ ചോദ്യത്തിന് ഉത്തരം നൽകാൻ കഴിഞ്ഞില്ലേ.
HIGHLIGHTS
- സംസ്കൃത അധ്യാപകനായിരുന്നു ഡോ.എം.സുബ്രഹ്മണ്യൻ. ജീവിതവുമായി ബന്ധപ്പെട്ട ഒരു സമസ്യ ബാക്കിയാക്കി അദ്ദേഹം യാത്രയായി. ആ സമസ്യയ്ക്ക് ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് സുബ്രഹ്മണ്യന്റെ കുടുംബം. അധ്യാപകരും വിദ്യാർഥികളും തമ്മിലുള്ള ബന്ധത്തിന്റെ മാതൃകയാണ് ആ സമസ്യയുടെ ഉള്ളടക്കം.