അങ്ങനെ കാത്തു കാത്തിരുന്ന ‘ഐ ഫോൺ 15 സീരീസ്’ എത്തി. ആപ്പിൾ പ്രേമികളുടെ കാത്തിരിപ്പ് വെറുതെയായില്ല. ആരും ഞെട്ടുന്ന പ്രത്യേകതകളുമായാണ് പുതിയ സീരിസീന്റെ വരവ്. ഉദാഹരണത്തിന്, കരുത്തിന്റെയും അതേ സമയം ഭാരക്കുറവിന്റെയും അടയാളമാണ് ടൈറ്റാനിയം. അതേ ടൈറ്റാനിയം ബോഡി ഇനി ആപ്പിളിനും സ്വന്തം. ഗുണങ്ങൾ ഇങ്ങനെ മേലോട്ടു പോകുന്നു. ആദ്യമായി ഐഫോണിന്റെ വില ഇന്ത്യയിൽ 2 ലക്ഷത്തിന് അടുത്ത് എത്തുകയും ചെയ്യുന്നു. ഗുണങ്ങൾ കേട്ടാൽ ആരും വാങ്ങിപ്പോകും. വില കേട്ടാൽ ഒന്നു പേടിച്ചും പോകും. അത്രയേറെയുണ്ട് ആപ്പിൾ അവതരണ ചടങ്ങിലെ പ്രഖ്യാപനങ്ങൾ. ആപ്പിൾ പ്രേമികൾക്ക് ആഘോഷിക്കാനും അതേസമയം വിരോധികൾക്ക് ആയുധമാക്കാനും നിരവധി പ്രഖ്യാപനങ്ങളുണ്ട്. അടുത്ത കാലത്തു നടത്തിയ ആപ്പിളിന്റെ ഏറ്റവും വലിയ അവതരണ ചടങ്ങിനാണു തിരശ്ശീല വിണത്. ടിം കുക്ക് നേരിട്ടെത്തിയാണ് ടീസർ അവതരിപ്പിച്ചത്. ഇത്തവണ അവതരിപ്പിച്ച ഫോണുകൾ– ഐഫോൺ 15, ഐ ഫോൺ 15 പ്ലസ്, ഐ ഫോൺ 15 പ്രോ, ഐ ഫോൺ 15 പ്രോ മാക്സ്. കൂടാതെ ആപ്പിൾ വാച്ച് സീരിസ് 9, അൾട്ര 2 എന്നീ രണ്ടു സീരീസും അവതരിപ്പിച്ചു. ഇനി പ്രധാന ചോദ്യം ഐ ഫോൺ വാങ്ങണോ, എന്തുകൊണ്ടു വാങ്ങണം എന്നിവയെല്ലാമാണ്. ആ സംശയം തീർക്കാൻ ഇനിയുള്ള കാര്യങ്ങൾ വായിക്കാം.
HIGHLIGHTS
- ഒന്നും വെറുതെ ചെയ്യുന്നവരല്ല ആപ്പിൾ നിർമാതാക്കൾ. പുതിയ ഉൽപന്നങ്ങളുടെ ഓരോ വരവിലും ആരാധകരെ ഞെട്ടിക്കുന്നതാണ് കമ്പനിയുടെ പതിവ്. ഐഫോൺ സീരീസ് 15 ൽ അത്തരം ചില ഞെട്ടിപ്പിക്കലുകളുണ്ട്. ഈ മാറ്റങ്ങൾ നിങ്ങൾക്കു ഗുണമോ ദോഷമോ? പുതിയ ഫോൺ വാങ്ങാൻ പോകുന്നതിനു മുൻപ് ഇതു വായിക്കാം. മനോരമ ഓൺലൈൻ ടെക് വിഭാഗം അസിസ്റ്റന്റ് പ്രൊഡ്യൂസർ സനു തിരുവാർപ്പ് നടത്തുന്ന അവലോകനം.