കൈയ്യിൽ പണമില്ല! 'ലൈഫി'ല്‍ ഇടതു സർക്കാരിന്റെ മെല്ലെപ്പോക്ക്, ഇനിയുമുണ്ട് വീടില്ലാത്തവർ 7 ലക്ഷം

Mail This Article
സാധാരണക്കാർക്ക് അടച്ചുറപ്പുള്ള വീടു നൽകുമെന്ന ഉറപ്പോടെ സർക്കാർ കെട്ടി ഉയർത്തിയ ലൈഫ് മിഷൻ അറച്ചറച്ചു നീങ്ങുന്നു. 2011 മുതൽ 2016 വരെ, 5 വർഷം കൊണ്ട് ഉമ്മൻ ചാണ്ടി സർക്കാർ നിർമിച്ച അത്രയും വീടുകൾ പോലും ലൈഫ് പദ്ധതിയുടെ ഭാഗമായി ഇതു വരെ നിർമിക്കാനായിട്ടില്ല. പിണറായി സർക്കാർ തുടർച്ചയായി 7 വർഷം പിന്നിടുമ്പോൾ പദ്ധതിയിൽ ഇതുവരെ പൂർത്തിയാക്കിയത് 3.49 ലക്ഷം വീടുകൾ മാത്രം. നിർമാണത്തിലിരിക്കുന്നത് 1.17 ലക്ഷം വീടുകൾ. തദ്ദേശവകുപ്പു മന്ത്രി എം.ബി.രാജേഷ് കഴിഞ്ഞ ദിവസം നിയമസഭയിൽ പറഞ്ഞ കണക്കാണിത്. ഇക്കാര്യം ലൈഫ് മിഷൻ നാടാകെ വച്ചിരിക്കുന്ന ഫ്ലെക്സ് ബോർഡുകളിലുമുണ്ട്. നിർമാണത്തിലിരിക്കുന്നതും കൂടി ചേർത്താൽ മൊത്തത്തിൽ 4.65 ലക്ഷം വീടുകൾ പൂർത്തിയായെന്നാണ് സർക്കാർ പ്രചാരണം. അതേസമയം, ഉമ്മൻ ചാണ്ടിയുടെ സമയത്ത് – 2011 മുതൽ 2016 വരെ – പൂർത്തിയായതാകട്ടെ, 4.37 ലക്ഷം വീടുകൾ. എന്തുകൊണ്ടാണ് ലൈഫ് മിഷനില്‍ പിണറായി സർക്കാരിന് ഇത്ര അമാന്തം?