മുഹമ്മദ് റഫിയുടെ ‘ചൗധവിൻ ക ചാന്ദ് ഹോ’ എന്ന അതീവഹൃദ്യമായ ഗാനത്തിലേക്ക് കൺതുറക്കുന്ന സുന്ദരരൂപമാണ് ആസ്വാദകർക്ക് വഹീദ റഹ്മാൻ. പതിനാലാം രാവിന്റെ നിലാവുവീണ മട്ടുപ്പാവിൽ ഉറങ്ങിക്കിടക്കുന്ന വഹീദയുടെ സമീപത്തിരുന്ന് പാടുന്നത് ഇന്ത്യൻ സിനിമയിലെ അതികായനായിരുന്ന ഗുരു ദത്തും. എത്രയോ ചലച്ചിത്രഗാനങ്ങൾ പിറന്നു വിസ്മൃതിയിൽ മാഞ്ഞുപോയിട്ടും പാട്ടിനെ സ്‌നേഹിക്കുന്ന കൊച്ചുകുട്ടികൾ പോലും ഇന്നും ഈ പ്രണയഗാനം നെഞ്ചേറ്റുന്നു. മനോഹര സംഗീതത്തിന്റെ ആസ്വാദ്യതയ്ക്കൊപ്പം വഹീദയെന്ന കലാകാരിയുടെ അഭിനയചാതുരികൂടി കലർന്നിരിക്കുന്നതിനാലാണ് പതിറ്റാണ്ടുകൾക്കിപ്പുറവും ഈ ഗാനം തലമുറകൾ നെഞ്ചേറ്റുന്നത്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com