20 ഗ്രാൻസ്ലാം കിരീടം, നൂറിലധികം എടിപി കിരീടങ്ങൾ, 369 ഗ്രാൻസ്ലാം മത്സര വിജയം, 1250 സിംഗിൾസ് മത്സര വിജയം, 5 വർഷം ലോക ഒന്നാം നമ്പർ, ഏറ്റവും പ്രായം കൂടിയ ഒന്നാമൻ – വിശേഷണങ്ങൾ ഒന്നും ബാക്കി വയ്ക്കാതെ കളമൊഴിഞ്ഞ ടെന്നിസ് ഇതിഹാസം ‘റോജർ ഫെഡറർ’. കാലങ്ങളെ താരതമ്യം ചെയ്ത് താരങ്ങളുടെ മഹത്വം അളക്കുക എളുപ്പമല്ല. പക്ഷേ അവിടെയും ഒന്നുറപ്പിക്കാം. റോജർ ഫെഡറർക്ക് തുല്യം ഫെഡറർ മാത്രം...
Switzerland's Roger Federer is given the bumps by teammates after playing his final match, a doubles with Spain's Rafael Nadal of Team Europe against USA's Jack Sock and USA's Frances Tiafoe of Team World in the 2022 Laver Cup at the O2 Arena in London, early on September 24, 2022. Roger Federer brings the curtain down on his spectacular career in a "super special" match alongside long-time rival Rafael Nadal at the Laver Cup in London on Friday. (Photo by Glyn KIRK / AFP) / RESTRICTED TO EDITORIAL USE - RESTRICTED TO EDITORIAL USE
Mail This Article
×
2022 ൽ വിരമിക്കൽ പ്രഖ്യാപിക്കുന്നതിന് രണ്ടു മാസം മുൻപ് സ്വപ്നസുന്ദരമായ സ്വദേശത്ത് ഒരു വിദേശ സഞ്ചാരിയെ പോലെ ആനന്ദത്തിൽ മുങ്ങുന്ന റോജർ ഫെഡററിന്റെ ചിത്രങ്ങൾ കണ്ടു. മഞ്ഞു മൂടിയ മലമേടും ആൽപൈൻ താഴ്‌വരയും സ്വച്ഛമായ തടാകങ്ങളും പച്ച പുതച്ച പുൽമേടുകളും ഇതാദ്യമെന്ന പോലെ അയാൾ കണ്ടു. വിന്റേജ് ക്വാഗ് വീൽ ട്രെയിനിൽ കയറി പൂക്കൂട തൂങ്ങുന്ന മരവീടുകളുള്ള വിദൂര ഗ്രാമങ്ങളിൽ പോയി.
തിരക്കു നിറഞ്ഞ കായിക ദിനങ്ങളിൽ അയാൾ ഏറെ സഞ്ചരിച്ചിരുന്നു. പക്ഷേ അതിലേറെയും കോർട്ടുകളിൽനിന്ന് കോർട്ടുകളിലേക്കുള്ള സഞ്ചാരമായിരുന്നു. അല്ലാത്തപ്പോൾ വിപണിയുടെ ആവശ്യങ്ങൾ വീർപ്പുമുട്ടിക്കും. വിജയം കണ്ടു മത്തുപിടിക്കുന്ന ആരാധകന് ആ ജയം നേടാനും നിലനിർത്താനും തന്റെ നായകൻ ഒഴുകുന്ന വിയർപ്പിനെക്കുറിച്ച് വലിയ ധാരണയില്ല. ലുസേണിലും ഇന്റർലാക്കനിലും ലാറ്റർബ്രൂനനിലും ബ്രിയൻസിലും സൂറിക്കിലും ബേണിലും ജനീവയിലും ലുഗാനോയിലും അയാൾ ഒരു കുട്ടിയെ പോലെ ഉല്ലസിക്കുമ്പോൾ ആരാധകരിൽ ഒരു ചിന്ത ഉയർന്നു. ഫെഡറർ ടെന്നിസ് കോർട്ടിൽ കാലുകുത്തിയിട്ട് എത്ര നാളായി? സ്വിറ്റ്സർലൻഡിലെ ബേസലിൽ തുടങ്ങി ലോകം മുഴുവൻ വ്യാപിച്ച കളിയഴക് ഇനി കാണാനാകുമോ?
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.