ഇനിയില്ല മുടി കൊഴിച്ചില്‍, കാൻസർ കോശങ്ങളെ അവിടെച്ചെന്നു നശിപ്പിക്കും; ‘നാനോ’ അല്ല ക്വാണ്ടം ഡോട്ട്സിന്റെ ലോകം

Mail This Article
‘മുത്തച്ഛന്റെ കൈയിൽ 5 ബാറ്ററിയുടെ ടോർച്ചുണ്ട്. രാത്രി അമ്പലത്തിൽ പോകാൻ അതെടുക്കും’. പണ്ടത്തെ പല നോവലുകളിലും ഇങ്ങനെ ഒരു വാചകം കാണാം. ഈ മുത്തച്ഛന്റെ കൊച്ചുമകൻ ഇപ്പോൾ രാത്രി പുറത്തിറങ്ങുന്നത് മൊബൈൽ ഫോണിലെ ടോർച്ചുകൊണ്ടാണ്. മുത്തച്ഛന്റെ ടോർച്ചിലുള്ളത് മങ്ങിയ മഞ്ഞവെളിച്ചമായിരുന്നു. കൊച്ചുമകന്റെ ടോർച്ചിലുള്ളത് തൂവെള്ള വെളിച്ചവും. കാരണം ലളിതമാണ്. കൊച്ചുമോന് നാനോ ടെക്നോളജിയുണ്ട്. മുത്തച്ഛന് അതില്ല. ഈ സാങ്കേതികവിദ്യ തന്നെയാണ് സ്മാർട് ഫോണിലും, സ്മാർട് ടിവിയിലുമുള്ള ഡിസ്പ്ലേയിലുള്ളത്. ഈ മാറ്റത്തിനു കാരണവും ഒന്നു തന്നെ. നാനോടെക്നോളജി. ഈ നാനോ ടെക്നോളജി ഉപയോഗിച്ച് നിർമിക്കുന്ന കുഞ്ഞൻ പദാർഥങ്ങളാണ് ക്വാണ്ടം ഡോട്സ്. പേരിൽ ചെറുതാണെങ്കിലും ഈ കണ്ടുപിടുത്തം വലുതാണ്. അതിന്റെ പിന്നിൽ പ്രവർത്തിച്ച യുഎസിലെ 3 നാനോ ടെക്നോളജി ഗവേഷകരാണ് ഇക്കുറി രസതന്ത്ര നൊബേല്‍ സമ്മാനത്തിന് അർഹരായത്. മൗംഗി ബാവേണ്ടി, ലൂയി ബ്രസ്, അലക്സി എകിമൊവ് എന്നിവരാണ് ആ ശാസ്ത്രജ്ഞർ.