അതൊരു കാഴ്ചയായിരുന്നു. കഥകളിൽ മാത്രം കേട്ടിട്ടുള്ളത്. കഥ കേൾക്കുമ്പോഴും ഇതു കെട്ടുകഥയാണെന്ന് വിശ്വസിച്ചവരാണ് ഏറെയും. ആ സ്വപ്നം കൊച്ചിയുടെ ആകാശത്ത് യാഥാർഥ്യമായി. ഒരാൾ പ്രത്യേക ഉടുപ്പിട്ടു. കൊച്ചിയുടെ ആകാശത്തു കൂടി പറന്നു നടന്നു. നിന്ന നിൽപ്പിൽ ആ മനുഷ്യൻ വാനിലേക്ക് ഉയരുന്നത് അവർ കണ്ടു. നാട്ടുകാർ അദ്ദേഹത്തെ പറക്കും മനുഷ്യൻ എന്നു വിളിച്ചു. വെള്ളിത്തിരയിലെ അയൺമാൻ മുന്നിൽ വന്നുനിന്ന പോലെ. കൊക്കൂൺ എന്ന സൈബർ സുരക്ഷാ സമ്മേളനത്തിന്റെ ഭാഗമായി പൊലിസാണ് പറക്കുംമനുഷ്യനെ അവതരിപ്പിച്ചത്. യുകെ സ്വദേശിയായ ഗ്രാവിറ്റി ജെറ്റ് സ്യൂട്ട് പൈലറ്റ് പോൾ റോബട്ട് ജോൺസാണ് ജെറ്റ് സ്യൂട്ട് അണിഞ്ഞു പറന്നത്. ആ പറക്കൽ ഒന്നു കണ്ടാലോ! പറക്കുംമനുഷ്യന്റെ ‘കൊച്ചിപ്പറക്കൽ’ പകർത്തിയ മലയാള മനോരമ പിക്ചർ എഡിറ്റർ ഇ.വി. ശ്രീകുമാർ എടുത്ത ചിത്രങ്ങൾ കാണാം.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com