ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ കരുത്തരായ ഓസീസിനെ ആറു വിക്കറ്റിന് കീഴടക്കി പ്രതീക്ഷാ നിർഭരമായ ലോകകപ്പ് പടയോട്ടത്തിന് ഇന്ത്യ തുടക്കമിട്ടു. ഈ വർഷംതന്നെ ഇരു ടീമുകളും ഇവിടെ നേരത്തേ ഏറ്റുമുട്ടിയപ്പോൾ ഓസ്ട്രേലിയയ്ക്കായിരുന്നു വിജയം. 21 റൺസിന് അന്ന് ഇന്ത്യയെ ഓസീസ് കീഴടക്കിയപ്പോൾ തിളങ്ങിയത് അവരുടെ ലെഗ് ബ്രേക്ക് ബൗളറായ ആഡം സാംപ. ഇന്ത്യയുടെ നാലു വിക്കറ്റ് അന്ന് സാംപ വീഴ്ത്തി. എന്നാൽ ചെന്നൈയിൽ ഒക്ടോബർ എട്ടിനു നടന്ന മത്സരത്തിൽ അതേ സാംപ തീർത്തും നിറം മങ്ങി. സ്പിന്നിനെ തുണയ്ക്കുന്ന വിക്കറ്റിൽ സാംപയിലായിരുന്നു ഓസീസ് പ്രതീക്ഷ. ക്രിക്കറ്റ് എപ്പോഴും ഒരു മൈൻഡ് ഗെയിം കൂടിയാണ്. കെ.എൽ. രാഹുൽ സാംപയെ ഒരു ഓവറിൽ 13 റൺസിന് തൂക്കിയടിച്ചു. അതോടെ ബൗളർക്ക് തിരിച്ചുവരാനായില്ല. ഇന്ത്യൻ സ്പിൻ ത്രയം അരങ്ങുവാണ കളിയിൽ സാംപ എട്ട് ഓവറിൽ 53 റൺസാണ് വഴങ്ങിയത്. ഒറ്റവിക്കറ്റില്ല. സാംപയെ അപേക്ഷിച്ച് റൺസ് നിയന്ത്രിച്ച് ഏറിഞ്ഞെങ്കിലും ഗ്ലെൻ മാക്‌സ്‌വെല്ലിനും വിക്കറ്റില്ല.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com