2011ലെ ക്രിക്കറ്റ് ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലും ഇത്തവണ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ ഹോക്കി ടീമിലും ഒരു സമാന ഘടകമുണ്ടായിരുന്നു. സമ്മർദമേറുന്ന മത്സര സാഹചര്യങ്ങളെ എങ്ങനെ നേരിടണമെന്ന മനസ്സുറപ്പിന്റെ വിജയ പാഠങ്ങൾ ഇരു ടീമുകളെയും പഠിപ്പിച്ചത് ഒരേ വ്യക്തിയാണ്; ദക്ഷിണാഫ്രിക്കക്കാരനായ പാഡി അപ്റ്റൺ. രണ്ടു ടീമുകളിലും സപ്പോർട്ടിങ് സ്റ്റാഫിന്റെ ഭാഗം. പ്രതീക്ഷകളുടെ അമിത ഭാരവുമായി സ്വന്തം മണ്ണിൽ വീണ്ടുമൊരു ലോകകപ്പ് പോരാട്ടത്തിനായി ഇന്ത്യ ഇറങ്ങുമ്പോൾ ടീം ഇത്തവണ മിസ് ചെയ്യുന്നതും അത്തരമൊരു മാനസിക പരിശീലകന്റെ അഭാവമാണ്. ലോകകപ്പ് പോലുള്ള വൻ മത്സര വേദികളിൽ കളി മികവ് മാത്രമല്ല, അസാമാന്യമായ സമ്മർദം കീഴടക്കാനുള്ള മനസ്സുറപ്പും കൂടി വേമെന്നത് ഇന്ത്യയുടെ തന്നെ മുൻകാല പ്രകടനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com