2040 നുള്ളിൽ ചന്ദ്രനിൽ വീട് നിർമിക്കാനുള്ള പദ്ധതിയുടെ പണിപ്പുരയിലാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. ചന്ദ്രനിൽ എങ്ങനെ വീട് പണിയുമെന്ന് തലപുകയ്ക്കുന്നവർക്കുള്ള ഉത്തരമാണ് ഭാവിയുടെ ടെക്‌നോളജിയായ ത്രീഡി പ്രിന്റിങ്. ത്രീഡി പ്രിന്റർ ചന്ദ്രനിലേക്ക് എത്തിച്ചതിനു ശേഷം കെട്ടിടം പണിയാനാണ് നാസയുടെ പദ്ധതി. കെട്ടിടനിർമാണ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്കാകും ഈ സാങ്കേതികവിദ്യ വഴിയൊരുക്കുക. ഭാവിയുടെ ഈ സാങ്കേതികവിദ്യ ഇപ്പോൾ കേരളത്തിലും എത്തിയിരിക്കുന്നു. കേരളത്തിൽ ത്രീഡി പ്രിന്റിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച ആദ്യത്തെ കെട്ടിടം തിരുവനന്തപുരം പിടിപി നഗറിലുള്ള കേരള സംസ്ഥാന നിർമിതികേന്ദ്രത്തിലാണുള്ളത്. ചെന്നൈ ഐഐടി, മുംബൈ എന്നിവിടങ്ങളിൽ ഇത്തരം കെട്ടിടങ്ങൾ നിർമിച്ച ‘ത്വസ്ഥ’ എന്ന സ്റ്റാർട്ടപ്പാണ് ഈ ഉദ്യമത്തിനുപിന്നിൽ. ഇതിനുപിന്നിൽ മലയാളികളാണ് എന്നത് നമുക്കും അഭിമാനിക്കാവുന്ന കാര്യമാണ്. വയനാട് സ്വദേശി വി.എസ് ആദിത്യയാണ് ഇതിന്റെ സാരഥി. കൂടെ മലയാളിയായ പ്രവീൺ നായരുമുണ്ട്. ‘അമേസ് 28’ എന്നുപേരിട്ട ഈ കെട്ടിടത്തെക്കുറിച്ചും ത്രീഡി പ്രിന്റിങ് സാങ്കേതികവിദ്യയെക്കുറിച്ചും ഇരുവരും സംസാരിക്കുന്നു.

loading
English Summary:

Kerala's First 3D Printed Building: AMAZE 28 Built in Thiruvananthapuram in 28 Days- Video Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com