ഒക്ടോബർ 31. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ എൺപതാം ജന്മദിനം. പൊതുപ്രവർത്തകന്റെ തിരക്കേറിയ ജീവിതത്തിൽ സ്വന്തം ജന്മദിനം ആഘോഷിക്കാൻ ഉമ്മൻ ചാണ്ടിക്ക് സമയം കിട്ടാറില്ല. ഈ ജന്മദിനത്തിൽ പക്ഷേ, അദ്ദേഹത്തിന്റെ ഓർമകൾ കുടുംബാംഗങ്ങളെയും ഉമ്മൻ ചാണ്ടിയെ സ്നേഹിക്കുന്നവരെയും തേടിയെത്തുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നാട്ടിടവഴികളിൽനിന്നു പോലും ഉമ്മൻ ചാണ്ടിയുടെ പുഞ്ചിരിക്കുന്ന മുഖം മാഞ്ഞിട്ടില്ല. വിവിധ ഭാഗങ്ങളിൽ നിന്നാകട്ടെ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന പുതുപ്പള്ളിയിലെ കബറിടത്തിലേക്ക് അനേകം പേർ എത്തുന്നത് ഇന്നും തുടരുകയാണ്. ഉമ്മൻ ചാണ്ടിയോടുള്ള സ്നേഹവും കടപ്പാടും അറിയിക്കാൻ. ‘‘അപ്പയ്ക്കു വേണ്ടി ഇനിയെന്തെങ്കിലും കൂടി എനിക്ക് ചെയ്യാനാകുമായിരുന്നോ എന്ന സംശയത്തിലാണ് ഇപ്പോള്‍ എന്റെ ഓരോ ദിവസവും കടന്നു പോകുന്നത്’’ എന്നു പറയുന്നു ഉമ്മൻ ചാണ്ടിയുടെ മൂത്തമകൾ മരിയ. ‘‘അപ്പയുടെ രാജകുമാരിയായാണ് എന്നെ വളർത്തിയത്. അദ്ദേഹത്തിന്റെ പാത പറ്റാവുന്നത്രയും പിന്തുടരുമെന്നും മരിയ പറയുന്നു. ഉമ്മൻ ചാണ്ടിയോടൊപ്പം കഴിഞ്ഞ ദിനങ്ങളെ ഓർക്കുകയാണ് മകൾ മരിയ ഉമ്മൻ. അതിൽ മരിയയുടെ കുട്ടിക്കാലമുണ്ട്, അപ്പയുടെ അവസാന നാളുകളിൽ ഒപ്പം നിന്നതിന്റെ ഓർമകളുണ്ട്. എന്താണ് ആ അപ്പ മക്കൾക്കായി കരുതി വച്ചത്? സ്നേഹനിധിയായ ആ പിതാവിന്റെ വിയോഗം എങ്ങനെയാണ് തരണം ചെയ്തത്? മനോരമ ഓൺലൈൻ പ്രീമിയത്തിൽ മനസ്സു തുറക്കുകയാണ് മരിയ.

loading
English Summary:

''I am Following in My Father's Footsteps'': Maria Oommen Remembering Oommen Chandy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com