വാങ്കഡെ സ്റ്റേഡിയം ശ്രീലങ്കയ്ക്ക് ഭീതിയുടെ നിലവറയായി മാറി. ഇന്ത്യൻ പേസർമാരുടെ മൂളിപ്പറക്കുന്ന പന്തുകൾ അവരെ അക്ഷരാർഥത്തിൽ ഭയപ്പെടുത്തിക്കൊണ്ടിരുന്നു. ലോക ക്രിക്കറ്റിൽ ഇന്ത്യയുടെ ഫാസ്റ്റ് ബോളർമാർ ഇങ്ങനെ തലയുയർത്തി വിരാജിക്കുന്ന ചിത്രം ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല. സ്പിന്നർമാരുടെ കറക്കിവീഴ്ത്തലുകളിൽ സ്വന്തം നാട്ടിൽ വിജയം കണ്ടെത്തുന്ന ടീം എന്ന പേരുദോഷം ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും ചേർന്ന് മായ്ച്ചുകളയുകയാണ്. സ്പിന്നർമാരായ കുൽദീപ് യാദവിനോ രവീന്ദ്ര ജഡേജയ്ക്കോ ശ്രീലങ്കയ്ക്കെതിരെ പന്തെടുക്കേണ്ട കാര്യം തന്നെ ഉണ്ടായിരുന്നില്ല. ഈ ലോകകപ്പിലെ ഏറ്റവും മികച്ച രണ്ടു സ്പിന്നർമാരെ മാറ്റി നിർത്താമോ എന്നു വിചാരിച്ച് ക്യാപ്റ്റൻ രോഹിത് ശർമ ഇരുവർക്കുമായി മൂന്ന് ഓവർ നൽകി. അതിൽ തന്റെ ആദ്യ ഓവറിലെ നാലാം പന്തിൽ ജഡേജ ശ്രീലങ്കൻ ഇന്നിങ്സ് അവസാനിപ്പിച്ചു. മറിച്ചെങ്കിൽ 10 ശ്രീലങ്കൻ വിക്കറ്റുകളും ഇന്ത്യൻ പേസർമാർ പകുത്തെടുക്കുമായിരുന്നു.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com