ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷമായിരിക്കുകയാണ്. ശൈത്യകാലംകൂടി ആരംഭിച്ചതോടെ രാജ്യതലസ്ഥാനത്തെ ഒട്ടുമിക്ക സ്ഥലങ്ങളിലും പുകമഞ്ഞ് മൂടിയ നിലയിലും. സമീപ സംസ്ഥാനങ്ങളിലെ വയലുകളിൽ കൃഷിക്ക് ശേഷം തീയിടുന്നതാണ് പുകമഞ്ഞിനു പ്രധാന കാരണം. രണ്ടാഴ്ചക്കാലം ഈ സ്ഥിതി തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പെത്തിയതിനു പിന്നാലെ പ്രൈമറി സ്കൂളുകൾക്ക് സർക്കാർ അവധി നൽകി. നഗരത്തിലെ റോഡുകളിൽ വെള്ളം തളിച്ചും കൂടുതൽ മെട്രോ സർവീസ് നടത്തിയും ഇതര സംസ്ഥാനങ്ങളിൽനിന്നെത്തുന്ന ഡീസൽ വാഹനങ്ങൾക്ക് പ്രവേശനം നിഷേധിച്ചും മലിനീകരണം കുറയ്ക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com