പെനൽറ്റി പിടിക്കുന്ന, കാലിൻമേൽ കളിക്കുന്ന ‘ടെർസ്റ്റെഗൻ ഫാൻ’, ബ്ലാസ്റ്റേഴ്സിന്റെ ‘കാവൽ മാലാഖ’യായി ‘സച്ചിൻ.... സച്ചിൻ’
Mail This Article
വാാാട്ട്?... ബ്ലാസ്റ്റേഴ്സ് ആരാധകർ ഒരുകാലത്തും മറക്കാൻ ഇടയില്ലാത്ത സ്പാനിഷ് സ്ട്രൈക്കർ അൽവാരോ വാസ്കസ് ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിനു ശേഷം ഇൻസ്റ്റഗ്രാമിൽ കുറിച്ചതാണീ ചോദ്യം. ഈസ്റ്റ് ബംഗാളിനെതിരെ തുടർച്ചയായി രണ്ടു പെനൽറ്റി കിക്കുകൾ സേവ് ചെയ്തു ബ്ലാസ്റ്റേഴ്സിനെ രക്ഷിച്ച പ്രകടനം കണ്ടു ‘ഞെട്ടി’ ഗോൾകീപ്പർ സച്ചിൻ സുരേഷിനോടുതന്നെയായിരുന്നു ഈ ചോദ്യം. രണ്ടു വർഷം മുൻപ് ബ്ലാസ്റ്റേഴ്സും കഴിഞ്ഞ സീസണോടെ ഐഎസ്എലും വിട്ട വാസ്കസ് മാത്രമല്ല, കേരള ടീമിന്റെ സമസ്ത ആരാധകരും ഇപ്പോൾ തെല്ലൊരു അതിശയത്തോടെയാണ് അരങ്ങേറ്റ സീസൺ മാത്രം കളിക്കുന്ന സച്ചിൻ സുരേഷിന്റെ പെനൽറ്റി ‘പിടിത്തത്തിനു’ കയ്യടിക്കുന്നത്. ഒഡീഷ എഫ്സിക്കെതിരെ കലൂർ സ്റ്റേഡിയത്തിലെ സച്ചിൻ തെൻഡുൽക്കർ പവലിയനു മുന്നിലും ഈസ്റ്റ് ബംഗാളിനെതിരെ അവരുടെ തട്ടകമായ കൊൽക്കത്ത സോൾട്ട് ലേക്ക് സ്റ്റേഡിയത്തിലെ ആരവങ്ങൾക്കു നടുവിലുമായി