‘‘ ഈ വിജയങ്ങൾ ടീമിലെ ഒന്നോ രണ്ടോ പേരുടെ നേട്ടമല്ല, കളത്തിലിറങ്ങുന്ന 11 പേരും അവരവരുടേതായ അവസരങ്ങളിൽ അവരവരുടെ റോൾ കൃത്യമായി നിർവഹിച്ചതിന്റെ വിജയമാണ്’’. 2023 ലോകകപ്പിലെ നെതർലൻഡ്സിനെതിരായ വിജയത്തിന് ശേഷം ഇന്ത്യൻ നായകൻ രോഹിത് ശർമ പറഞ്ഞ വാക്കുകളാണിത്. അതേ, ലോകകപ്പ് മത്സരങ്ങൾ സെമിഫൈനലിൽ പ്രവേശിക്കുന്നതിന് മുൻപുവരെയുള്ള കണക്കുകൾ പരിശോധിച്ചാൽ റെക്കോർഡ് പട്ടികകളിൽ പലതിലും ഇന്ത്യൻ താരങ്ങളാണ് മുന്നിൽ. എന്നാൽ, 9 വ്യത്യസ്ത എതിരാളികളുമായി ടീം ഇന്ത്യ കൊമ്പുകോർത്ത് നേടിയ വിജയങ്ങളിൽ ഒന്നു പോലും വ്യക്തിഗത മികവിന്റെ വിജയങ്ങളായിരുന്നില്ല. കളത്തിലിറങ്ങിയ 11 പേരും തങ്ങളുടെ ജോലികൾ മനോഹരമായി പൂർത്തിയാക്കിയതിലൂടെയാണ് ഓരോ വിജയവും ഇന്ത്യ കൈപ്പിടിയിൽ ഒതുക്കിയത്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com