നാലാം ഫൈനൽ, രണ്ടാം പരാജയം – രണ്ടും ഓസീസിനോട്. സെമി ഫൈനൽ ഉൾപ്പെടെ ലോകകപ്പിലെ 10 കളികളിൽ നേടിയ തുടർവിജയങ്ങളുടെ ‘തല’പ്പൊക്കവുമായി ഫൈനലിനെത്തിയ ഇന്ത്യയെ വീഴ്ത്തിയത് ഓസീസിന്റെ 'ഹെഡ്'. അനിശ്ചിതത്വങ്ങളുടെയും അവിശ്വസനീയതകളുടെയും ഇത്തരം ഒട്ടേറെ മുഹൂർത്തങ്ങൾ സമ്മാനിച്ച ലോകകപ്പ് ചരിത്രത്തിലൂടെ ഒരു യാത്ര...
2003 ൽ ദക്ഷിണാഫ്രിക്കൻ മണ്ണിൽ നിന്ന് നിറകണ്ണുകളോടെ മൈതാനം വിട്ടത് സൗരവ് ഗാംഗുലിയും സച്ചിൻ തെൻഡുൽക്കറും. ഇത്തവണ അഹമ്മദാബാദിൽ ആ ഊഴം രോഹിത് ശർമയ്ക്കും വിരാട് കോലിക്കും. രണ്ടുതവണയും നിശബ്ദനായി ഒരാൾ ഒപ്പമുണ്ടായിരുന്നു, രാഹുൽ ദ്രാവിഡ്. അന്ന് കളിക്കാരനായും ഇന്ന് പരിശീലകനായും
ലോകകപ്പ് വിജയിച്ച ഓസീസ് താരങ്ങളുടെ ആഹ്ലാദപ്രകടനം (Photo by Sajjad HUSSAIN / AFP)
Mail This Article
×
ഓസ്ട്രേലിയയ്ക്ക് ആറാം ലോകകിരീടം. ലോകകപ്പിലെ തുടർച്ചയായ 10 വിജയങ്ങൾക്ക് ശേഷം ഇന്ത്യയ്ക്ക് ഒരു പരാജയം. ലോകത്തെ ഒന്നാം നമ്പർ ടീം, പ്രതിഭകളുടെ ധാരാളിത്തം, എന്നിട്ടും ഫൈനൽ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് കാലിടറി. ഓസീസിന്റെ പ്രഫഷനൽ മികവിനു മുന്നിൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.