മുഖം മനസിന്റെ കണ്ണാടിയെന്നാണ് നാം പഠിച്ചത്. എന്നാൽ രക്തം പരിശോധിച്ചാൽ മനസിലുള്ളത് എന്താണെന്ന് അറിയാൻ കഴിയുമോ ? അല്ലെങ്കിൽ നിങ്ങൾക്കു വിഷാദ രോഗമുണ്ടെന്നു സംശയമുണ്ടോ ? ഈ സംശയം എങ്ങനെ തീർക്കും. ഒന്നുകിൽ മനഃശാസ്ത്രജ‍്ഞരുടെ സഹായത്തോടെ വിഷാദ രോഗം കണ്ടെത്താം. അല്ലെങ്കിൽ ഏതെങ്കിലും ലാബിൽ രക്തം പരിശോധിച്ചാൽ മതി. വൈദ്യശാസ്ത്രത്തിലെ നിർണായക ചുവടുവയ്പ് എന്നു വിളിക്കാവുന്ന ഒരു കണ്ടെത്തൽ നടത്തിയിരിക്കുകയാണ് കേരളത്തിലെ ഒരു കൂട്ടം വിദ്യാർഥികൾ. കേരളത്തിന് അഭിമാനം മാത്രമല്ല ലോകത്തെ വിഷാദരോഗം മൂലം വലയുന്ന രോഗികൾക്ക് ആശ്വാസവുമാകുന്നതാണ് ഈ കണ്ടെത്തൽ. പരിശോധനയിലൂടെ വിഷാദരോഗം നിർണയിക്കാമെന്ന് വിദ്യാർഥികൾ കണ്ടെത്തിയത് ഇവരാണ്. തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിലെ (ഐസർ) 16 വിദ്യാർഥികളുടെ സംഘം. തങ്ങളുടെ കണ്ടത്തലിന് അവർ നൽകിയ പേരാണ് ‘ഒയാസിസ്’. രക്തത്തിലെ മൂലകങ്ങളുടെ ഏറ്റക്കുറച്ചിലുകളും അവ മൂലം ഉണ്ടാകാൻ ഇടയുള്ള രോഗ സാധ്യതകളെയും രോഗങ്ങളെയും രക്ത പരിശോധനയിലൂടെ അറിയാൻ സാധിക്കുമെന്നാണ് ശാസ്ത്രം.

loading
English Summary:

IISER TVM team was successful in Diagnosing Depression through Blood Check