വർഷങ്ങൾക്ക് മുൻപാണ് ആ സംഭവം നടക്കുന്നത്. വൈക്കത്തഷ്ടമി നാളുകൾ. പ്രമുഖ സംഗീതജ്ഞൻ ഡോ. ബാലമുരളീകൃഷ്ണ ക്ഷേത്രത്തിൽ സംഗീത കച്ചേരി നടത്തുന്നു. കച്ചേരി ആസ്വദിക്കാനെത്തിയവരുടെ കൂട്ടത്തിൽ ഇരട്ടകളായ സഹോദരങ്ങളും ഉത്സവപറമ്പിൽ ഇടംപിടിച്ചു. സംഗീതത്തിൽ അലിഞ്ഞ പ്രകൃതിയുടെ അനുഗ്രഹം കണക്കെ കച്ചേരിയ്ക്കിടെ മഴ പെയ്തു. കനത്ത മഴ. എല്ലാവരും മഴ ഏൽക്കാതിരിക്കാൻ പല സ്ഥലത്തേക്ക് മാറി. സദസിൽ ഇരുന്ന ഇരട്ട സഹോദരങ്ങൾ പക്ഷേ ഓടിക്കയറിയത് നേരെ സ്റ്റേജിലേക്കായിരുന്നു. അതൊരു ദൈവിക നിയോഗവും ആയിരുന്നു. കച്ചേരിക്ക് മൃദംഗം വായിച്ചിരുന്ന മാവേലിക്കര കൃഷ്ണൻകുട്ടി നായർ ഇരട്ട സഹോദരങ്ങളെ ഡോ. ബാലമുരളീ കൃഷ്ണയ്ക്ക് പരിചയപ്പെടുത്തി കെ.ജി. ജയനും, കെ.ജി. വിജയനും.

loading
English Summary:

Musician KG Jayan, the Legendary Jayavijayan Brothers, celebrates his 90th birthday.