2023 ഓഗസ്റ്റ്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ പൊതുയോഗത്തില്‍ പാർട്ടി പ്രവർത്തകരെ ആവേശത്തിലാഴ്ത്താനായി കോൺഗ്രസ് നേതാവ് ഒരു കഥ പറഞ്ഞു. ‘‘ബംഗാളിൽനിന്ന് കേരളത്തിലെത്തിയ ഒരു അതിഥി തൊഴിലാളിയുമായി ഞാൻ സംസാരിക്കാനിടയി. അക്കൂട്ടത്തിൽ അയാൾ ഒരു കാര്യം കൂടി പറഞ്ഞു, താൻ സിപിഎമ്മിന്റെ പ്രാദേശിക ചുമതലയുള്ള ആളായിരുന്നുവെന്ന്. ശരിക്കും ഞെട്ടിപ്പോയി. അപ്പോൾ എന്റെ മുഖത്തപ്പോഴുണ്ടായ മാറ്റം കണ്ട ഭായി ഒരു കാര്യം കൂടി പറഞ്ഞു. താൻ മാത്രമല്ല ബംഗാളിലെ ജില്ലയുടെ ചുമതലയുണ്ടായിരുന്ന ഒരു സഖാവുകൂടി പൊറോട്ടയടിക്കാനായി ഇപ്പോൾ കേരളത്തിലെത്തിയിട്ടുണ്ടെന്ന്’’. ബംഗാളിലെ സിപിഎമ്മിന്റെ ദുരവസ്ഥ വിവരിക്കാനായിരുന്നു നേതാവ് തനിക്കുണ്ടായ അനുഭവം കഥയായി പറഞ്ഞത്. എന്തുകൊണ്ടാണ് ബംഗാളികളെന്ന് നാം വിളിക്കുന്ന, അതിഥി തൊഴിലാളികൾ എന്ന് സർക്കാർ വിളിക്കാൻ ആവശ്യപ്പെടുന്ന, ഇതരസംസ്ഥാന തൊഴിലാളികൾ കേരളത്തിലേക്ക് എത്തുന്നത്? മികച്ച വേതനം ലക്ഷ്യമാക്കിയാണ് എല്ലാവരും ജോലിക്കായി സ്വന്തം നാട്ടിൽനിന്നു പുറപ്പെടുന്നത്. അതിനാൽ ജോലി, വേതനം ഈ വാക്കുകൾ രണ്ടും തമ്മില്‍ ചേർച്ചയുള്ളവയാണ്. ഇവ രണ്ടിനെയും ബന്ധിപ്പിക്കാനാവുന്ന ഒരു റിപ്പോർട്ട് റിസർവ് ബാങ്ക് (ആർബിഐ) അടുത്തിടെ പുറത്തിറക്കിയിരുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിലവിലുള്ള ദിവസ വേതനത്തെക്കുറിച്ചായിരുന്നു അത്. രാജ്യത്ത് തൊഴിലാളികൾക്ക് കേരളത്തിലാണ് ഏറ്റവും കൂടുതൽ വേതനം ലഭിക്കുന്നത് എന്നതാണ് ഈ റിപ്പോർട്ടിന്റെ കാതൽ. വിവിധ സംസ്ഥാനങ്ങളിൽ തൊഴിലാളികൾക്ക് ലഭിക്കുന്ന വേതനം അക്കമിട്ട് നിരത്തിയുള്ളതാണ് ഈ പഠനം. കേരളം ലക്ഷ്യമാക്കി ഇതരസംസ്ഥാന തൊഴിലാളികൾ എത്തുന്നതിന് പിന്നിലുള്ള കാരണങ്ങളും റിപ്പോർട്ടിനുള്ളിൽ ഒളിച്ചിരിപ്പുണ്ട്. ഒപ്പം മറ്റു സംസ്ഥാനങ്ങളിലേക്ക് എന്തുകൊണ്ട് തൊഴിലാളികളുടെ ഒഴുക്ക് കാര്യമായില്ല എന്നതിന്റെ സൂചനകളും റിപ്പോർട്ട് നൽകുന്നു.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com