ആണും പെണ്ണും കൊതിച്ച ബബിൾഗം പിങ്ക്; കളം വിടാതെ ഡെനിം; ‘സീ ത്രൂ’വിന് പൊങ്കാലയിട്ട മലയാളി; പീച്ച് ഫസിന്റെ 2024

Mail This Article
ഡിസംബർ 31 കഴിഞ്ഞാൽ പുതുവർഷപ്പിറവി; ലോകത്തെവിടെയും മാറ്റമില്ലാത്ത സത്യമിതാണെങ്കിലും ഫാഷൻലോകത്ത് സൂര്യൻ ഉദിക്കുന്നത് അൽപം നേരത്തെയാണ്. കാലേക്കൂട്ടി ഒരുങ്ങിയാലേ ലോകത്തിനു വേണ്ടത് പുതുവർഷപ്പിറവിക്കൊപ്പം വിപണിയിലെത്തിക്കാൻ കഴിയൂ എന്നതു തന്നെ കാരണം. പുതുവർഷത്തിന്റെ നിറം ‘പീച്ച് ഫസ്’ എന്ന് ഡിസംബർ ആദ്യ ആഴ്ചയിൽ പ്രഖ്യാപിക്കാനും 2024 സ്പ്രിങ് സമ്മർ വസ്ത്രങ്ങൾ ലോകത്തിനു സമ്മാനിക്കാനും ഈ മുൻകൂർ തയാറെടുപ്പുകളില്ലാതെ പറ്റില്ലല്ലോ. ഓരോ ശ്വാസമിടിപ്പിലും പുതുമയും മാറ്റവും നിറച്ച് ഓടിക്കൊണ്ടിരിക്കുന്ന ഫാഷൻ ലോകത്തിന്റെ 2023 അലമാരക്കാഴ്ചകളിലേക്ക് ഒരു തിരിഞ്ഞുനോട്ടം. ഫാഷൻ എന്നാൽ കംഫർട്ട് തന്നെയെന്നുറപ്പിച്ച, ജൻഡർ അതിർവരമ്പുകൾ ഇല്ലാതാക്കിയ വർഷമെന്ന് 2023 അഭിമാനിക്കുമ്പോൾ, മാറ്റങ്ങളെ കൂടെക്കൂട്ടി മലയാളികളും ഒപ്പമുണ്ട്. ലോക ഫാഷൻ രംഗം ഏറ്റെടുത്ത ബാർബികോറും കംഫർട്ടിന്റെ പുതുതലമുറ ഫിറ്റിങ് ആയ ‘പാരഷ്യൂട്ട്’ പാന്റുകളും ജൻഡർ ന്യൂട്രൽ വസ്ത്രങ്ങളും വരെ മലയാളിയുടെ അലമാരിയിലും കയറിയിരിപ്പുണ്ട്.