തുണച്ചത് ആ ‘തലവരകളെന്ന്’ സബലേങ്ക; എതിരാളികളെ ‘അടിച്ചു വീഴ്ത്തി’ ടെന്നിസിലെ ഗ്ലാമർ ഗേൾ
Mail This Article
യുക്രെയ്ൻ - റഷ്യ യുദ്ധം കാരണം കഴിഞ്ഞ തവണ സ്വന്തം രാജ്യത്തിന്റെ പേരോ പതാകയോ ഇല്ലാതെ ഓസ്ട്രേലിയൻ ഓപ്പണിൽ മത്സരിക്കേണ്ടിവന്ന താരമാണ് ബെലാറൂസിന്റെ അരീന സബലേങ്ക. കന്നി ഗ്രാൻസ്‍ലാം കിരീടം നേടിയിട്ടും ഒരു സ്വതന്ത്രതാരം എന്ന ലേബലിൽ ഒതുങ്ങിപ്പോകേണ്ടിവന്നതിന്റെ പ്രയാസം അവർക്കുണ്ടായിരുന്നു. ടൂർണമെന്റിൽ മത്സരശേഷം സബലേങ്കയ്ക്ക് കൈ നൽകാൻ യുക്രെയ്ൻ താരം വിസമ്മതിച്ചതും വിവാദമായിരുന്നു. ഒരു വർഷത്തിനു ശേഷം, ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നിലനിർത്താനായി വീണ്ടും മെൽബണിലെ റോഡ് ലവർ അരീനയിൽ എത്തിയപ്പോൾ സബലേങ്കയ്ക്ക് അതിജീവിക്കേണ്ടിവന്നത് എതിരാളികളെ മാത്രമല്ല, സ്വന്തം മനസാക്ഷി ഉയർത്തിയ വെല്ലുവിളികളെ കൂടിയായിരുന്നു. എന്നാൽ ഈ വെല്ലുവിളികളെല്ലാം ചിരിച്ച മുഖത്തോടെ നേരിട്ട സബലേങ്ക, ടൂർണമെന്റിൽ ഒരു സെറ്റുപോലും നഷ്ടപ്പെടാതെ സർവാധിപത്യത്തോടെ റോഡ് ലവർ അരീനയിൽ തുടർച്ചയായ രണ്ടാം വർഷവും കിരീടമുയർത്തി. വില്യം സഹോദരിമാരുടെ തേർവാഴ്ചയ്ക്കു ശേഷം വനിതാ ടെന്നിസിൽ ഇനി വരാനിക്കുന്നത് സബലേങ്കക്കാലം!