കാലം മാറി, ‘മാന്യതയുടെ’ കളിയും; തോൽവിയിലും തലയുയർത്തി സച്ചിനും ധോണിയും ഗുണ്ടപ്പയും

Mail This Article
ഗുണ്ടപ്പ വിശ്വനാഥ് 44 വർഷം മുൻപെടുത്ത മാന്യമായ ഒരു തീരുമാനം ക്രിക്കറ്റ് പാഠപുസ്തകങ്ങളിൽ ഇന്നും മായാതെ നിൽപുണ്ട്. ക്രിക്കറ്റ് പ്രേമികൾ മറക്കാത്ത ഒരു സ്‌പോർട്‌സ്‌മാൻ സ്‌പിരിറ്റിന്റെ കഥയാണ് അത്. 1980 ഫെബ്രുവരി 15ന് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുളള സുവർണ ജൂബിലി ടെസ്‌റ്റ് മത്സരം മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തിൽ ആരംഭിക്കുന്നു. ക്രിക്കറ്റ് ചരിത്രത്തിൽ ഇന്ത്യ ആദ്യമായി ടെസ്‌റ്റ് അരങ്ങേറ്റം കുറിച്ചതിൻറെ സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായായിരുന്നു ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആ ടെസ്‌റ്റ് മത്സരം. ഗുണ്ടപ്പ വിശ്വനാഥ് ആയിരുന്നു ഇന്ത്യൻ നായകൻ. സുനിൽ ഗാവസ്‌കർ, കപിൽദേവ്, റോജർ ബിന്നി തുടങ്ങിയവർ അണിനിരന്ന ഇന്ത്യയും ഇയാൻ ബോതത്തെപ്പോലുളള പ്രഗത്ഭരുടെ നിരയുമായി ഇംഗ്ലണ്ടും നേർക്കുനേർ. അന്ന് ഇംഗ്ലണ്ടിനായിരുന്നു വിജയം– പത്ത് വിക്കറ്റിന്റെ തകർപ്പൻ വിജയം. പക്ഷേ ആ വിജയത്തിന് ഇംഗ്ലീഷ് ടീം കടപ്പെട്ടിരിക്കുന്നത് നായകൻ ഗുണ്ടപ്പ വിശ്വനാഥ് എടുത്ത ധീരമായ തീരുമാനത്തിന്. ക്രിക്കറ്റ് മാന്യൻമാരുടെ കളിയാണെങ്കിൽ ഗുണ്ടപ്പ വിശ്വനാഥ് ആ മത്സരത്തിൽ നൂറു ശതമാനവും മാന്യത പുലർത്തി. ഫലമോ ഇന്ത്യയുടെ തോൽവിയും.