പേടിപ്പിച്ച് ചുവന്ന വെളിച്ചം, ഗർജനം: കാട്ടാനയും പന്നിയും ‘പറപറക്കും’ ഈ യന്ത്രം തോട്ടത്തിൽ സ്ഥാപിച്ചാൽ: എങ്ങനെ?
Mail This Article
നാട്ടിലിറങ്ങുന്ന കാട്ടുമൃഗങ്ങളാണ് കർഷകന്റെ ഇപ്പോഴത്തെ ആദ്യത്തെ ശത്രു. കീടങ്ങളും രോഗങ്ങളും ഇപ്പോൾ രണ്ടാമതേയുള്ളൂ. വെള്ളം കോരി, വളമിട്ടു വളർത്തി, കൂമ്പ് വിടരാറായി നിൽക്കുന്ന വാഴ കാട്ടാന കണ്ടാൽ പിന്നെ പറയേണ്ടതില്ല. സദ്യ കഴിക്കും പോലെ അത് കുശാലായി തിന്നുമെന്നാണ് കർഷക പക്ഷം. അതുപോലെയാണ് കാട്ടുപന്നികളുടെ വിളയാട്ടവും. പെറ്റുപെരുകി നാട്ടിൽ കൂടിയ ഇവയെ പിടിക്കാൻ സംവിധാനമില്ല. ആന കരിമ്പിൻ കാട്ടിൽ കയറുംപോലെയാണ് ഇവയുടെ പ്രവൃത്തി. ആകെ ചവിട്ടിമെതിച്ചേ കൃഷിയിടത്തിൽനിന്ന് പോകൂ. കേരളത്തിലെ മലയോര കർഷക ജില്ലകളിലെല്ലാം ഇതാണ് നിലവിലെ അവസ്ഥ. നാട്ടിലേക്കിറങ്ങി മനുഷ്യ ജീവനെടുത്തും ദുരിതം വിതയ്ക്കുകയാണ് വന്യ മൃഗങ്ങൾ. പാട്ടകൊട്ടിയാൽപ്പോലും പേടിക്കാത്ത കാട്ടുമൃഗങ്ങളെ തുരത്താൻ പുതുവഴി തേടേണ്ട സമയമായോ? അതിനുള്ള ഉത്തരവുമായി ഒരു പുതിയ യന്ത്രം എത്തിയിട്ടുണ്ട്. കാട്ടുമൃഗങ്ങൾ എങ്ങനെയാണ് മനുഷ്യന് ഭീതിയാകുന്നത്? ഐസിഎആർ തയാറാക്കിയ പുതിയ യന്ത്രം അവയെ എങ്ങനെ പ്രതിരോധിക്കും? വിശദമായി അറിയാം.