ഒരു കോളജ് കുമാരനെ പോലെ സുന്ദരൻ, ഒരേ സമയം രണ്ട് പേരെ പ്രണയിച്ച കാമുകൻ. ആത്മഹത്യയ്ക്ക് എതിരായ സന്ദേശം പ്രചരിപ്പിച്ച സന്നദ്ധ പ്രവർത്തകൻ. പക്ഷേ, കാലം ഇങ്ങനെയൊന്നുമല്ല ടെഡ് ബണ്ടിയെ അടയാളപ്പെടുത്തുന്നത്. യുഎസിലെ തെരുവുകളിൽ സ്ത്രീകളെയും പെൺകുട്ടികളെയും കൊന്നിട്ട് കടന്നു കളഞ്ഞിരുന്ന പരമ്പരക്കൊലയാളി. ഭീതിയുടെ ചരിത്രത്താളുകളിൽ ചോരച്ചുവപ്പോടെ എഴുതപ്പെട്ട പേര്. എന്തിനാണ് ടെഡ് കൊലപാതകങ്ങൾ നടത്തിയതെന്ന ചോദ്യത്തിന് ഇന്നും കൃത്യമായ ഉത്തരമില്ല. ഒരുപക്ഷേ അയാൾ പോലും ആ ചോദ്യത്തിന് കൃത്യമായ ഒരുത്തരം നൽകിയിട്ടില്ല. കൊലപാതകങ്ങൾ എന്നും ടെഡിന് ഹരമായിരുന്നു. 18 വയസ്സിനു താഴെയുള്ള പെൺകുട്ടികളായിരുന്നു അയാളുടെ ഇരകളിലേറെയും. മുപ്പതോളം പെൺകുട്ടികളെ കൊലപ്പെടുത്തിയതിന് അയാൾക്ക് വധശിക്ഷയും ലഭിച്ചു. എന്നാൽ തെളിയിക്കപ്പെടാതെ കിടക്കുന്ന മുപ്പതിലേറെ കൊലപാതകക്കേസുകൾക്കു പിന്നിലും ടെഡ് ആണെന്നാണ് പൊലീസ് ഇന്നും വിശ്വസിക്കുന്നത്. അതിനവർക്ക് വ്യക്തമായ കാരണങ്ങളുമുണ്ട്. പക്ഷേ തെളിവുകളില്ലായിരുന്നുവെന്നു മാത്രം. അതുതന്നെയാണ് ടെഡ് ബണ്ടിയും സ്വീകരിച്ച രീതി; കൊലപാതകം നടത്തും പക്ഷേ തെളിവുണ്ടാകില്ല. ഒരുകാലത്ത് യുഎസിന്റെ ഉറക്കം കെടുത്തിയ, ഇന്നും സിരകളിൽ ഭയത്തിന്‍റെ പ്രകമ്പനം സൃഷ്ടിക്കുന്ന ആ പരമ്പരക്കൊലയാളിയുടെ കഥയാണിത്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com