ഒന്നരലക്ഷം ശമ്പളം; ‘അതിഥിത്തൊഴിലാളികൾ’ ഇസ്രയേലിലേക്ക്; കേന്ദ്ര സർക്കാരിന്റെ ഇരട്ടത്താപ്പിന് പിന്നിലെന്ത്?
Mail This Article
ഈ സംഭവം ഓർമയുണ്ടോ? 2023 ഫെബ്രുവരി, ഒരു വർഷം മുൻപ് ഇസ്രയേലിലേക്ക് കൃഷി പഠിക്കാൻ കേരള സർക്കാർ അയച്ച മലയാളി സംഘത്തിലെ ഒരു കര്‍ഷകനെ കാണാതായി. സർക്കാർ ഇടപെട്ട് നടത്തിയ നീക്കങ്ങൾക്കൊടുവിൽ കണ്ണൂർ സ്വദേശിയായ അദ്ദേഹം സ്വയം തിരികെ വരാൻ തയാറായി. ഇതോടെ വിവാദം അവസാനിച്ചു. അതേസമയം ഇസ്രയേലിലെ തൊഴിൽ, ആകർഷകമായ വേതനം എന്നിവയെ കുറിച്ചുള്ള ചർച്ചകൾക്ക് കർഷകന്റെ 'കാണാതാവൽ' വഴിവച്ചു. ഇപ്പോഴിതാ ഇസ്രയേൽ സർക്കാർ നേരിട്ട് ഇടപെട്ട് ഇന്ത്യൻ പൗരൻമാരെ തൊഴിൽ വീസയില്‍ കൊണ്ടുപോകുവാനായി നമ്മുടെ രാജ്യത്ത് എത്തിയിരിക്കുകയാണ്. സാധാരണ ഇസ്രയേലിൽ ആരോഗ്യ രംഗത്താണ് മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർ കൂടുതലായി ജോലി ചെയ്യുന്നത്. എന്നാൽ ഇപ്പോൾ കെട്ടിട മേഖലയിലേക്കാണ് വിദഗ്ധ തൊഴിലാളികളെ ഇസ്രയേൽ തേടുന്നത്. ഉത്തേരന്ത്യൻ സംസ്ഥാനങ്ങളായ യുപി, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമാണ് ആയിരക്കണക്കിനു തൊഴിലാളികളെ ഇതുവരെ ജോലിക്കായി തിരഞ്ഞെടുത്തത്.